Friday October 22nd, 2021 - 10:06:am

ആലപ്പുഴയിൽ മാല മോഷണം നടത്തി പോലീസിനെ വിദഗ്ധമായി കബളിപ്പിച്ചിരുന്ന പ്രതികള്‍ ഒടുവില്‍ പിടിയില്‍

Anusha unni
ആലപ്പുഴയിൽ മാല മോഷണം നടത്തി പോലീസിനെ വിദഗ്ധമായി കബളിപ്പിച്ചിരുന്ന പ്രതികള്‍ ഒടുവില്‍ പിടിയില്‍

ആ​ല​പ്പു​ഴ: ബൈ​ക്കു​ക​ളി​ലെ​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ചി​രു​ന്ന പകൽ മാന്യന്മാർ ഒടുവിൽ പോലീസിന്റെ വലയിലായി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി പോ​ലീ​സി​നെ വി​ദ​ഗ്ധ​മാ​യി ക​ബ​ളി​പ്പി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ പു​ന്ന​പ്ര വ​ണ്ടാ​നം കാ​ട്ടു​പു​റം വെ​ളി​യി​ൽ ഫി​റോ​സ് എ​ന്ന കോ​യാ​മോ​ൻ (34), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി മൈ​നാ​ഗ​പ്പ​ള്ളി തു​ണ്ടു​വി​ള കി​ഴ​ക്കേ​തി​ൽ ഷി​ഹാ​ബ് എ​ന്ന ഷി​ഹാ​ദ് (30) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം അതി വിദഗ്ധമായി പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2016 വ​രെ സൗ​ദി​യി​ൽ ഒ​ന്നി​ച്ചു ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ർ നാ​ട്ടി​ലെ​ത്തി ബി​സി​ന​സ് തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യി​ടു​ക​യും പ​ണ​ത്തി​നാ​യി മാ​ല പൊ​ട്ടി​ക്ക​ലി​ലേ​ക്കു ക​ട​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ന​മ്പ​ർ പ്ലേ​റ്റ് പോ​ലും മാ​റ്റാ​തി​രു​ന്നി​ട്ടും സ​ന്ധ്യ ​സ​മ​യ​ങ്ങ​ളി​ൽ ഇ​ട​വ​ഴി​ക​ളി​ൽ വ​ച്ചു ന​ട​ത്തി​യി​രു​ന്ന മോ​ഷ​ണ​മാ​യ​തി​നാ​ൽ കൃ​ത്യ​മാ​യ വി​വ​രം അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും ഇ​വ​രു​ടെ ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളെക്കുറി​ച്ച് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു.

കൂ​ടു​ത​ലും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു കൃ​ത്യ​ത്തി​നു സം​ഘം തു​നി​ഞ്ഞി​രു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘം പ​ല സം​ഘ​ങ്ങ​ളാ​യി തെ​ര​ഞ്ഞു​കി​ട്ടി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെക്കുറി​ച്ചും ചെ​യ്ത രീ​തി​ക​ളെക്കു​റി​ച്ചും വി​വ​രം ശേ​ഖ​രി​ച്ചു. മാ​ല​പൊ​ട്ടി​ക്ക​ലി​നെക്കു​റി​ച്ചു​ള്ള പ​ത്ര​വാ​ർ​ത്ത വാ​ട്സ്ആ​പ്പി​ലൂ​ടെ വ​ന്ന​തും പ്ര​ചോ​ദ​ന​മാ​യി.

Read more topics: alappuzha,gold robbery,arrest
English summary
gold robbery team arrested in alappuzha
topbanner

More News from this section

Subscribe by Email