Wednesday April 8th, 2020 - 9:30:pm
topbanner

ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: 15 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നു

Jikku Joseph
ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: 15 കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 15 കിലോ സ്വര്‍ണവും ആറ് ലക്ഷത്തോളം രൂപയുമാണ് ഇവിടെ നിന്നും മോഷണം പോയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും.

രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ജ്വല്ലറിയുടെ പിന്‍വശത്തുള്ള വിജനമായ പറമ്പിലൂടെ എത്തിയ മോഷ്ടാക്കള്‍ എക്‌ഹോസ്റ്റ് ഫാന്‍ തകര്‍ത്താണ് അകത്ത് കടന്നത്. ജ്വല്ലറിയുടെ ഭൂഗര്‍ഭ അറയിലേക്ക് കയറുകെട്ടി ഇവര്‍ തൂങ്ങിയാണ് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഭൂഗര്‍ഭ അറയിലെ ലോക്കര്‍ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പൗച്ചില്‍ സൂക്ഷിച്ചിരുന്ന 14 കിലോയിലധികം വരുന്ന പുതിയ സ്വര്‍ണാഭരണങ്ങളും ഒരു കിലോയോളം വരുന്ന പഴയ സ്വര്‍ണവുമാണ് മോഷണം പോയത്. സ്വര്‍ണത്തോടൊപ്പം സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപയും കവര്‍ന്നു.

ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാത്രിയോ ആയിരിക്കാം കവര്‍ച്ച നടന്നതെന്നാണ് പോലീസ് പറയുന്നത്. ജ്വല്ലറിയില്‍ സി.സി.ടി.വി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല. സമീപത്തുള്ള കടകളുടെ സി.സി.ടി.വി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, jewelery, robbery, chalakkudy
English summary
gold jewelery robbery at chalakkudy
topbanner

More News from this section

Subscribe by Email