Wednesday December 1st, 2021 - 2:59:pm

വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

NewsDesk
വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

കോഴിക്കോട്: മാതാപിതാക്കളെയും ബന്ധുക്കളെയും വിഡ്ഡികളാക്കി വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടി വിവാഹിതയായി. കോഴിക്കോട് കൊയിലാണ്ടിയിലെ കാവുംവട്ടത്തെ ദില്‍ഷാനയാണ് വിവാഹ വേഷത്തില്‍ കാമുകനൊപ്പം ഒളിച്ചോടുകയും പിന്നീട് വിവാഹിതയാവുകയും ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതിനായി സ്വരൂപിച്ച സ്വര്‍ണമുള്‍പ്പെടെ ദില്‍ഷാന കൊണ്ടുപോയിരുന്നു.

വിവാഹ മുഹൂര്‍ത്തത്തിന് മുന്‍പ് ഫോട്ടോ എടുക്കാന്‍ എന്ന വ്യാജേന എത്തിയ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വീടിന് പുറത്തെത്തിച്ചശേഷം കാമുകന് സമീപം എത്തിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അണിഞ്ഞിരുന്ന പെണ്‍കുട്ടി അതേ വേഷത്തില്‍തന്നെ കാമുകനൊപ്പം ബൈക്കില്‍ കയറി പോവുകയും ചെയ്തു.

പെണ്‍കുട്ടി ഒരു കോവിലിനുമുന്നില്‍ വിവാഹിതയാകുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നുണ്ട്. തട്ടമിട്ട പെണ്‍കുട്ടി അന്യജാതിക്കാരനെ വിവാഹം ചെയ്‌തെന്ന മട്ടിലാണ് പ്രചരണം. നേരത്തെയും മതംമാറി കാമുകനൊപ്പം പോയ പെണ്‍കുട്ടികള്‍ക്കെതിരെ ചില ഗ്രൂപ്പുകളില്‍ തെറിവിളി ഉണ്ടായിട്ടുണ്ട്.

അതേസമയം, തന്നെ രക്ഷിതാക്കള്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നെന്നും രക്ഷപ്പെടാന്‍ അവസരം കിട്ടിയത് വിവാഹദിവസമാണെന്നുമാണ് പെണ്‍കുട്ടി പിറ്റേ ദിവസം കോടതിയില്‍ ഹാജരായപ്പോള്‍ പറഞ്ഞത്. അന്നുതന്നെ സ്വര്‍ണാഭരണങ്ങള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്ക് തിരിച്ചേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 

തൃശൂര്‍; കാമുകിക്കുവേണ്ടി യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

ലൈംഗികശേഷിയില്ലാത്ത ഭര്‍ത്താവില്‍ നിന്നും ഭാര്യയ്ക്ക് മോചനം നല്‍കി

ജിമ്മില്‍വെച്ച് രതിമൂച്ഛയുണ്ടായി; മോഡലിന്റെ പരാമര്‍ശം വിവാദമായി

 

Read more topics: kozhikode, girl, elope, lover, marriage
English summary
kozhikode girl who elopes with lover
topbanner

More News from this section

Subscribe by Email