Saturday November 28th, 2020 - 4:22:am

തിരുവനന്തപുരം; തുറിച്ചുനോക്കിയതിന്റെ പേരില്‍ ഹോട്ടലില്‍ കൂട്ടത്തല്ല്; പലരും പണം കൊടുക്കാതെ മുങ്ങി

NewsDesk
തിരുവനന്തപുരം; തുറിച്ചുനോക്കിയതിന്റെ പേരില്‍ ഹോട്ടലില്‍ കൂട്ടത്തല്ല്; പലരും പണം കൊടുക്കാതെ മുങ്ങി

തിരുവനന്തപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മറ്റൊരു സംഘം തുറിച്ചുനോക്കിയെന്ന പേരില്‍ ഹോട്ടലില്‍ കൂട്ടത്തല്ല്. തിങ്കളാഴ്ച രാത്രി 11.30ന് ബാലരാമപുരം നെയ്യാറ്റിന്‍കര റോഡിലെ എസ്പിആര്‍ ഹോട്ടലിലായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹോട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. തല്ലു തുടങ്ങിയതോടെ പലരും പണം കൊടുക്കാതെ ഓടി രക്ഷപ്പെടുകയും ചെയ്തു.

പെരിങ്ങമ്മല സ്വദേശികള്‍ തങ്ങളെ തുറിച്ചു നോക്കിയെന്ന കാരണം പറഞ്ഞായിരുന്നു വഴിമുക്ക് സ്വദേശികളായ അഞ്ചംഗ സംഘം ആക്രമിച്ചത്. നിരവധി കസേരകളും മേശകളും അക്രമികള്‍ തകര്‍ത്തു.

അക്രമത്തില്‍ തലക്ക് പരിക്കേറ്റ വെങ്ങാനൂര്‍ ചാവടിനട ദര്‍ശനയില്‍ എസ്.സുജിത് (29), പെരിങ്ങമ്മല പുല്ലാനിമുക്ക് സ്വദേശി യു.നിദേഷ് (28) എന്നിവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വഴിമുക്ക് സ്വദേശികളായ നിയാസ് (28), അസ്‌റുദ്ദീന്‍ (27) അബ്ദുള്‍ ഹമീദ് (27) എന്നിവരെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.

സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് പുലര്‍ച്ചെ ആറു മുതല്‍ വൈകുന്നേരം ആറു വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ഹോട്ടല്‍ റസ്‌റ്റോറന്റ് അസ്സോസിയേഷനും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

English summary
gang violence in thiruvananthapuram hotel; 3 arrested
topbanner

More News from this section

Subscribe by Email