Saturday November 28th, 2020 - 4:50:am

ഒരു കോടിയുടെ നിരോധിത കറന്‍സിയുമായി അഞ്ചംഗസംഘം പിടിയില്‍; പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റുന്നു

NewsDesk
ഒരു കോടിയുടെ നിരോധിത കറന്‍സിയുമായി അഞ്ചംഗസംഘം പിടിയില്‍; പഴയ നോട്ടുകള്‍ ഇപ്പോഴും മാറ്റുന്നു

നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഒരു കോടി രൂപയുടെ കറന്‍സിയുമായി അഞ്ചംഗ സംഘം പടിയിലായി. നിലമ്പൂര്‍ വടപുറം പാലപ്പറമ്പില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഘം പോലീസ് വലയിലായത്. 1000, 500 രൂപയുടെ കറന്‍സികള്‍ അടങ്ങുന്ന തുക ഇവരില്‍നിന്നും പിടിച്ചെടുത്തു.

തിരുവനന്തപുരം ശ്രീകാര്യം ചാവടി കാവ് സന്തോഷ് ഭവനില്‍ സന്തോഷ് (43), ചെന്നൈ ഭജനകോവില്‍ മുനീശ്വര്‍ സ്ട്രീറ്റ് സ്വദേശി സോമനാഥന്‍ (71), കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണി കുളപ്പള്ളി വീട്ടില്‍ ഫിറോസ് ബാബു (31), കൊണ്ടോട്ടി ചിറയില്‍ സ്വദേശി ജസീന മന്‍സിലില്‍ ജലീല്‍ (36), മഞ്ചേരി പട്ടര്‍കുളം സ്വദേശി എരിക്കുന്നന്‍ വീട്ടില്‍ ഷൈജല്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

ജില്ലയിലെ കൊണ്ടോട്ടി, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ ചില ഏജന്റുമാര്‍ നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഒരാഴ്ചയോളം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു കോടിയുടെ നിരോധിത കറന്‍സിയുമായി വിതരണത്തിന് രണ്ട് കാറുകളിലെത്തിയതായിരുന്നു അഞ്ചംഗസംഘം. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് തൃശ്ശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഒരു സംഘമാണ് ഇത്തരം നിരോധിത കറന്‍സികളുടെ വിതരണവും കൈമാറ്റവും നടത്തുന്നതിന് പ്രധാന ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കറന്‍സി വിതരണ ഏജന്‍സികളുമായി ബന്ധപ്പെടുത്തി ഒരുകോടി നിരോധിത കറന്‍സിക്ക് 35 ലക്ഷം രൂപവരെ വില നല്‍കിയാണ് വില്പനയും വിതരണവും നടത്തുന്നതെന്നും വ്യക്തമായതായി പോലീസ് അറിയിച്ചു.

തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ പ്രത്യേകം ഏജന്റുമാര്‍ ശേഖരിച്ചുവെച്ച നിരോധിത കറന്‍സികള്‍ വിതരണത്തിനായി കേരളത്തിലുള്ള പല ഏജന്റുമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രതികള്‍ മൊഴിനല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Gang, currency, kerala
English summary
Gang involved in exchange of demonetised currency busted in kerala
topbanner

More News from this section

Subscribe by Email