Friday February 21st, 2020 - 8:47:am
topbanner

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് എ.കെ ആന്‍റണി

RA
 പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് എ.കെ ആന്‍റണി

തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ ആന്‍റണി. വിശദമായി ചര്‍ച്ച ചെയ്ത് ഭാവി കേരളത്തിനായി പുതിയ വികസന നയം രൂപീകരിക്കണം. പരിസ്ഥിതിയെ കുറിച്ച്‌ കേരളം പുനരാലോചിക്കേണ്ട സമയം അതിക്രമിച്ചെന്നും ആന്‍റണി പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം കൊണ്ട് മാത്രം പ്രശ്നപരിഹാരം ഉണ്ടാകില്ല. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് വികസനം വേണ്ടത്. മലയോരങ്ങളില്‍ താങ്ങാവുന്നതിലും അധികം ക്വാറികള്‍ വന്നിരിക്കുന്നു. ഇത് മലയിടിച്ചിലിന് കാരണമാകുന്നുണ്ട്.

അതിനും പരിഹാരം ഉണ്ടാകണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം ഒഴുകി പോകേണ്ട കനാലുകളും കായലുകളും വ്യാപകമായി മൂടപ്പെട്ടു. ഇതെല്ലാം ചര്‍ച്ചക്ക് വരണമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gadgil report, discuss, ak antony
English summary
gadgil report discuss ak antony
topbanner

More News from this section

Subscribe by Email