തിരുവനന്തപുരം: സംസ്ഥാനത്തെ എം.പിമാരില്‍ ഫണ്ട് വിനിയോഗത്തില്‍ ആറ്റിങ്ങല്‍ എം.പി എ. സമ്പത്ത് മുന്നില്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം 219 പദ്ധതികള്‍ക്കായി 12.31 കോടിയാണ് എം.പി ഫണ്ടില്‍നിന്ന് അദ്ദേഹം ചെലവഴിച്ചതായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.പിയുടെ പ്രതിനിധി ജാഹിര്‍ ഹുസൈന് അറിയിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇതില്‍ 163 പ്രവൃത്തികള്‍ പൂര്‍ത്തിയായി. ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രവൃത്തികളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റെടുത്തതില്‍ ഏറെയും.
നടപ്പു സാമ്പത്തികവര്‍ഷം 90 പദ്ധതികള്‍ക്കായി എട്ടുകോടി വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു. യോഗത്തില്‍ ജില്ല കലക്ടര്‍ എസ്. വെങ്കടേസപതി, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ജഗല്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.