Saturday July 20th, 2019 - 10:10:pm
topbanner
topbanner

ഇന്ധനവില കുതികുതിക്കുന്നു; പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

NewsDesk
ഇന്ധനവില കുതികുതിക്കുന്നു; പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് പെട്രോള്‍ ഡീസല്‍വില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച സംസ്ഥാനത്ത് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു.

തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയും ഡീസല്‍ വില 79.71 രൂപയമാണ്. കോഴിക്കോടാകട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമാണ്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്.

Read more topics: Fuel, Price, Petrol, diesel
English summary
Fuel prices continue to rise
topbanner

More News from this section

Subscribe by Email