Thursday September 23rd, 2021 - 8:51:am

എംബിബിഎസ് വിദ്യാര്‍ഥികളുടെ മരണം; നടുക്കം മാറാതെ സുഹൃത്തുക്കള്‍

NewsDesk
എംബിബിഎസ് വിദ്യാര്‍ഥികളുടെ മരണം; നടുക്കം മാറാതെ സുഹൃത്തുക്കള്‍

ബെംഗളുരു: കര്‍ണാടകത്തിലെ രാമനഗരത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ നടുക്കം മാറാതെ സുഹൃത്തുക്കള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബെംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളജ്, തമിഴ്നാട് വെല്ലൂര്‍ വിഐടിയു കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത് ജോബ് സുധീപ്, ജീന എല്‍ദോ എന്നിവരാണു മരിച്ചത്.

നാലുപേരും പത്തനംതിട്ട ജില്ലക്കാരാണ്. മൈസുരു ദേശീയപാതയില്‍ രാമനഗര ജില്ലയിലെ സംഘബസവനദൊട്ടിയില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം ഉണ്ടായത്. ജോയല്‍ ആണ് കാര്‍ ഓടിച്ചിരുന്നത് .

രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ജോയല്‍ ജേക്കബ്, അതിഥികളായെത്തിയ സുഹൃത്തുക്കളെ വ്യാഴാഴ്ച പലര്‍ക്കും പരിചയപ്പെടുത്തിയിരുന്നു. പിേറ്റന്ന് ഇവരുടെ ദുരന്തവാര്‍ത്തയറിഞ്ഞ് കോളേജ് നടുങ്ങി. മൈസൂരു-ബെംഗളുരു സംസ്ഥാനപാതയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഡിവൈഡര്‍ തകര്‍ത്ത് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

പുലര്‍ച്ചെയായതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിനെ അറിയിക്കുന്നത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാന്‍ ഏറെ സമയം വേണ്ടിവന്നു.

സുഹൃത്തുക്കളുമായി രാത്രി വൈകുംവരെ സൗഹൃദം പങ്കിട്ടതിനുശേഷം ഭക്ഷണത്തിനായി പുറത്തുപോകുന്നതിനിടയിലായിരുന്നു അപകടം. വൈകിയും ഭക്ഷണം കിട്ടുമെന്നറിഞ്ഞാണ് ഇവര്‍ മൈസൂരു ഭാഗത്തേക്ക് പോയത്. അപകടത്തില്‍ മരിച്ച ജോയലിന്റെ മൃതദേഹം കോളേജിലെത്തിയപ്പോഴാണ് അധികൃതര്‍ തിരിച്ചറിയുന്നത്. ഇതോടെയാണ് മരിച്ചവരെല്ലാം മലയാളികളാണെന്ന് മനസ്സിലാവുന്നത്.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥികളാണ് ജീന എല്‍ദോയും റബേക്കയും. ജീന വെല്ലൂരില്‍ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. നിഖിത് കാക്കനാട് ഭാരത് മാതാ കോളേജ് രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിയാണ്.

Read more topics: Malayali, MBBS, student, Karnataka
English summary
Four Malayali MBBS students die after truck rams their car in Karnataka
topbanner

More News from this section

Subscribe by Email