Tuesday July 14th, 2020 - 6:46:am

മുന്‍ വോളിബോള്‍ താരവും പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് അന്തരിച്ചു

sadu prakash
മുന്‍ വോളിബോള്‍ താരവും പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് അന്തരിച്ചു

ബംഗളൂരു: മുന്‍ വോളിബോള്‍ താരവും ദേശീയ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബംഗളുരുവിലായിരുന്നു അന്ത്യം. വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ്. ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും.1986 ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. സര്‍വീസസിനു വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് വിരമിച്ച ശേഷം കോച്ചിങ്ങില്‍ പരിശീലനം നേടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യില്‍ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ സായി ആരംഭിക്കുന്നതിനു വേണ്ടി മുന്‍കയ്യെടുത്തവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം.

1986 ലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അച്യുതക്കറുപ്പ് എത്തുന്നത്. 1989 ല്‍ ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു. അച്യുതക്കുറുപ്പിന്റെ സഹോദരന്‍ ഗോപിയും വോളിബോള്‍ താരമായിരുന്നു.

പഞ്ചാബ് സ്വദേശിനിയായ കുസും ആണ് ഭാര്യ. ആനന്ദക്കുറുപ്പ്, അനുരാധ എന്നിവരാണ് മക്കള്‍.

English summary
former volleyball coach achutha kurup passes away
topbanner

More News from this section

Subscribe by Email