Tuesday July 14th, 2020 - 9:40:am

മുന്‍ മന്ത്രി ടി.എസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

NewsDesk
മുന്‍ മന്ത്രി ടി.എസ് ജോണിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊച്ചി: കഴിഞ്ഞ മാസം അന്തരിച്ച മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന അഡ്വക്കേറ്റ് ടി.എസ്. ജോണിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ടി.എസ് ജോണിന്റെ സഹോദരിയുടെ മക്കളാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരാതിയിലുള്ളതെന്നാണ് സൂചന. ജോണിന്റെ സ്വത്ത് ട്രസ്റ്റിന്റെ പേരിലാണ് എഴുതിവെച്ചിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (സെക്കുലര്‍) നേതാവായിരുന്ന ജൂണ്‍ 9നായിരുന്നു മരിച്ചത്. അര്‍ബുദ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ചേര്‍ത്തലയിലുള്ള സ്വകാര്യ ആസ്പത്രിയിലേക്ക് കൊച്ചി പനമ്പള്ളി നഗറിലുള്ള ഫഌറ്റില്‍നിന്ന് കൊണ്ടു പോകുമ്പോഴാണ് മരണം സംഭവിച്ചത്. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ ജോണിനെ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിച്ചുപോയ ഭർത്താവിൽ നിന്നും ഗർഭംധരിക്കണം; യുവതി ആശുപത്രിയെ സമീപിച്ചു

മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യര്‍ ഇന്ദ്രജാല വിസ്മയത്തിനൊരുങ്ങുന്നു

ശസ്ത്രക്രിയ ചെയ്ത സ്ത്രീകളുടെ നഗ്‌നസെല്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ ; ഡോക്ടര്‍ക്ക് 1ലക്ഷം ഫോളോവേഴ്സ്

 

Read more topics: former, speaker, ts johrn,
English summary
former speaker and minister ts johrn death inquiry
topbanner

More News from this section

Subscribe by Email