Thursday June 4th, 2020 - 5:15:pm

17 ഇനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകള്‍ ​ വേണ്ടെങ്കില്‍ വെബ്​സൈറ്റ്​ വഴി ആവശ്യക്കാര്‍ക്ക് സംഭാവന നല്‍കാമെന്ന് മുഖ്യമന്ത്രി

RA
17 ഇനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകള്‍ ​ വേണ്ടെങ്കില്‍ വെബ്​സൈറ്റ്​ വഴി ആവശ്യക്കാര്‍ക്ക് സംഭാവന നല്‍കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള 17 ഇനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകള്‍ ആവശ്യമില്ലാത്തവര്‍ക്ക്​ അത്​ കൂടുതല്‍ ആവശ്യമുള്ള മറ്റൊരാള്‍ക്ക്​ നല്‍കാന്‍ സംവിധാനമുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനു കഴിവും ന്നദ്ധതയുമുള്ളവര്‍​ സിവില്‍ സപ്ലൈസ് കോര്‍പറേഷ​ന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ച്‌​ അതില്‍ 'ഡൊണേറ്റ്​ മൈ കിറ്റ്​' എന്ന ഓപ്​ഷനില്‍ കാര്‍ഡ്​ നമ്പര്‍ നല്‍കി കിറ്റ്​ സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കണമെന്ന്​ മുഖ്യമന്ത്രി ഫേസ്​ബുക്കിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് 19 പകര്‍ച്ചവ്യാധി കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിത്യവേതനക്കാര്‍, സ്ഥിരവരുമാനമില്ലാത്തവര്‍, ചെറുകിട കര്‍ഷകര്‍, തുടങ്ങി കാര്യമായ നീക്കിയിരിപ്പു കയ്യിലില്ലാത്തവര്‍ തുടങ്ങി പ്രതിസന്ധിയിലായേക്കാവുന്ന നിരവധി കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ട്​.

മുഖ്യമായും അവരെ കണക്കിലെടുത്താണ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് സര്‍ക്കാര്‍ നല്‍കുന്നത്.

Read more topics: foodkit, supplico, website
English summary
foodkit supplico website
topbanner

More News from this section

Subscribe by Email