Tuesday July 14th, 2020 - 9:40:am

നിപ്പ പരത്തുന്നത് കുറുക്കന്റെ മുഖമുള്ള വവ്വാൽ

Anusha Aroli
നിപ്പ പരത്തുന്നത് കുറുക്കന്റെ മുഖമുള്ള വവ്വാൽ

തിരുവനന്തപുരം: നിപ്പ വൈറസ് പടർത്തുന്നതു കുറുക്കന്റെ മുഖമുള്ള വവ്വാലുകൾ. ഫ്ലയിങ് ഫോക്സ് എന്ന് അറിയപ്പെടുന്ന ഇവയിൽ നിന്നാണു പഴങ്ങളിലേക്ക് വൈറസ് പടരുന്നത്. വൈറസ് വാഹകരായ വവ്വാലുകൾക്കു രോഗബാധ ഉണ്ടാകില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വവ്വാലുകളുടെ ശരീരോഷ്മാവ് കൂടുമ്പോഴാണ് വൈറസ് സജീവമാകുന്നത്. ശരീരോഷ്മാവ് കുറഞ്ഞ സമയത്തു പഴങ്ങൾ കഴിക്കുമ്പോൾ അതിലേക്ക് വൈറസ് പടരാനുള്ള സാധ്യത കുറവാണ്. പ്രസവിക്കുമ്പോൾ ശരീരോഷ്മാവ് കൂടുതലായിരിക്കും. കുഞ്ഞുങ്ങൾ പാലു കുടിക്കുമ്പോഴും ഊഷ്മാവ് ഉയരാറുണ്ട്. മാത്രമല്ല, കുഞ്ഞുങ്ങളെ നക്കിത്തുടയ്ക്കുമ്പോഴും മറ്റും അടുത്ത തലമുറയിലേക്കും വൈറസ് പകരുകയാണു വവ്വാലുകൾ. ആൺ വവ്വാലുകളും വൈറസ് വാഹകരാണ്. പഴങ്ങളിൽ മാത്രമല്ല, വാഴക്കൂമ്പിൽ നിന്നു വവ്വാലുകൾ തേൻ കുടിക്കുമ്പോൾ വൈറസ് അതിലേക്കു പകരാം.

Read more topics: flying fox,spreading,nipah virus
English summary
flying-fox-spreading-nipah-virus
topbanner

More News from this section

Subscribe by Email