Thursday June 4th, 2020 - 11:49:am

കൊല്ലത്ത് സൗജന്യ വിതരണത്തിനെത്തിച്ച അരി ഫ്‌ലവര്‍ മില്ലില്‍; ഉടമ അറസ്റ്റില്‍

JB
കൊല്ലത്ത് സൗജന്യ വിതരണത്തിനെത്തിച്ച അരി ഫ്‌ലവര്‍ മില്ലില്‍; ഉടമ അറസ്റ്റില്‍

റേഷന്‍ കടകളില്‍ സൗജന്യ വിതരണത്തിന് എത്തിച്ച അരി കൊല്ലം പള്ളിതോട്ടത്തിലെ ഫ്‌ലവര്‍ മില്ലില്‍ നിന്ന് സപ്ലേ ഓഫിസ് അധികൃതര്‍ പിടികൂടി. പത്ത് ചാക്ക് അരിയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലുടമയെ അറസ്റ്റ് ചെയ്തു.കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗജന്യ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച അരിയാണ് കണ്ടെത്തിയത്. പത്ത് ചാക്ക് സി.എം.ആര്‍ അരിയാണ് പളളി തോട്ടത്തിലെ ഫ്‌ലവര്‍ മില്ലില്‍ നിന്ന് പിടികൂടിയത്. ഗുണഭോക്താക്കളില്‍ നിന്നും റേഷന്‍ കടകളില്‍ നിന്നും അനധികൃതമായി ശേഖരിച്ച് ഇവിടെ വില്‍പ്പന നടത്തി വരികയായിരുന്നു. ഇക്കാര്യം പ്രദേശത്തെ ജന പ്രതിനിധികളാണ് പൊലീസിനെയും താലൂക്ക് സപ്ലെ വിഭാഗത്തിനെയും അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊതു വിതരണത്തിനായി എത്തിച്ച വെള്ള, ചുവപ്പ് അരികളും ഗോതമ്പും കണ്ടെത്തി. കൊവിഡുമായി ബന്ധപ്പെട്ട് നല്‍കി വന്ന അരി കിലോയ്ക്ക് 8 രൂപ നല്‍കിയാണ് ശേഖരിച്ചത്. താലൂക്ക് സപ്ലെ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേ സമയം സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷനരി കൃത്യമായി പല റേഷന്‍ കടകളില്‍ നിന്നും നല്‍കുന്നില്ലെന്ന പരാതി ശക്തമാണ്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സപ്ലെ ഓഫീസ് അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 14 പേര്‍ രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങി.

 

Read more topics: floor mill, owner arrested,
English summary
floor mill owner arrested
topbanner

More News from this section

Subscribe by Email