Tuesday September 17th, 2019 - 4:42:am
topbanner
Breaking News
jeevanam

പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 12 കോടിയുടെ സഹായവുമായി ബോബി ചെമ്മണ്ണൂര്‍

NewsDesk
പുത്തുമലയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 12 കോടിയുടെ സഹായവുമായി ബോബി ചെമ്മണ്ണൂര്‍

വയനാട്: വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍. പന്ത്രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ടേക്കര്‍ ഭൂമിയാണ് സൌജന്യമായി വിട്ടുനല്‍കുക. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സി. കെ ശശീന്ദ്രന്‍ എം.എല്‍.എ, വയനാട് ജില്ലാകലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്‍കുന്ന കാര്യം തീരുമാനമായത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദ്രിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് രണ്ട് ഏക്കര്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നത്.

Read more topics: flood, wayanad, boby chemmannur,
English summary
flood wayanad puthumala boby chemmannur 12 crore help
topbanner

More News from this section

Subscribe by Email