Sunday October 20th, 2019 - 5:05:pm
topbanner

പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുക പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചില്ല; പ്രളയസെസ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

JB
 പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുക പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചില്ല; പ്രളയസെസ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് ലഭിച്ച തുകയില്‍ പകുതി പോലും സര്‍ക്കാര്‍ ചിലവഴിച്ചില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രളയസെസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പെരിയ ഇരട്ട കൊലപാതക കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കണം. ഏതെങ്കിലും നേതാക്കളുടെ അറസ്റ്റില്‍ മാത്രം തങ്ങള്‍ക്ക് സംതൃപ്തിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും പഴുതടച്ച പ്രവര്‍ത്തനം നടത്താന്‍ പ്രചാരണ വേളയില്‍ യുഡിഎഫിന് സാധിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും മുന്നണിയും ഐക്യത്തോടെ പ്രവര്‍ത്തിച്ചു.ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ ഏകീകരിച്ചു. പരമ്പരാഗതമായി ലഭിക്കാതിരുന്ന വോട്ടുകള്‍ പോലും ഇത്തവണ യുഡിഎഫിന് ലഭിച്ചതായും മുല്ലപ്പള്ളി പറഞ്ഞു.

 

English summary
flood ses widrow by kerala government says mullapilli
topbanner

More News from this section

Subscribe by Email