Monday December 16th, 2019 - 2:01:am
topbanner

ആര്‍ത്തലച്ച് ഒഴുകിയ ഭവാനി പുഴയ്ക്ക് കുറുകെ ഗര്‍ഭിണിയും കൈകുഞ്ഞും കയറില്‍ തൂങ്ങിയാടി മറുകരപറ്റിയത് അട്ടപ്പാടിയില്‍ നിന്നും അതിസാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയായി

NewsDesk
ആര്‍ത്തലച്ച് ഒഴുകിയ ഭവാനി പുഴയ്ക്ക് കുറുകെ ഗര്‍ഭിണിയും കൈകുഞ്ഞും കയറില്‍ തൂങ്ങിയാടി മറുകരപറ്റിയത് അട്ടപ്പാടിയില്‍ നിന്നും അതിസാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയായി

പാലക്കാട്: ആര്‍ത്തലച്ച് ഒഴുകിയ ഭവാനി പുഴയ്ക്ക് കുറുകെ ഗര്‍ഭിണിയും കൈകുഞ്ഞും അടങ്ങുന്ന കുടുംബം കയറില്‍ തൂങ്ങിയാടി മറുകരപറ്റിയത് അട്ടപ്പാടിയില്‍ നിന്നും അതിസാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയായി. അട്ടപ്പാടി പട്ടിമാളം ഊരിലെ കോനാര്‍ തുരുത്തില്‍ കുടുങ്ങിയ ആറുപേരെയാണ് ഇന്നലെ ഉച്ചയോടെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി ഭവാനിപുഴയുടെ മറുകരയില്‍ എത്തിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ ശെല്‍വരാജും കുടുംബവും കോനാര്‍ തുരുത്തില്‍ ഒറ്റപ്പെട്ടു. വെള്ളിയാഴ്ച ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നില്ല. ഇന്നലെ രാവിലെ പുനരാരംഭിച്ച പരിശ്രമം ഉച്ചയോടെ വിജയംകണ്ടു. പുഴയ്ക്കു കുറുകെ വലിച്ചുകെട്ടിയ റോപ് മാര്‍ഗം ഇവര്‍ ഓരോരുത്തരായി കരകയറിയത് കേരളം ചങ്കിടിപ്പോടെ നോക്കികണ്ടു. ആദ്യം ഇവരുടെ ജോലിക്കാരന്‍ പൊന്നനെയാണ് കരയിലെത്തിച്ചത്. തുടര്‍ന്ന് ശെല്‍വരാജിന്റെ ഭാര്യ പഴനിയമ്മയെ രക്ഷപ്പെടുത്തി.

ഇവരുടെ മകന്‍ മുരുകേശനെയും 11 മാസം പ്രായമുള്ള കുഞ്ഞിനെയും കരകടത്തിയത് ഉദ്വേഗജനകമായി. കുഞ്ഞിനെ മുരുകേശന്റെ മാറിനോട് ചേര്‍ത്ത് കെട്ടിവെച്ചാണ് റോപ്പിലൂടെ രക്ഷപ്പെടുത്തിയത്. അതിനുശേഷം എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെ രക്ഷിക്കാനുള്ള ദൗത്യം ആരംഭിച്ചു. ശാരീരിക-മാനസിക ആരോഗ്യം കണക്കിലെടുത്ത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ലാവണ്യ കരയ്‌ക്കെത്തിയതോടെ എല്ലാവരുടെയും മുഖത്ത് ആശ്വാസം. ലാവണ്യയെ ഉടനെ ഡോ: പ്രഭുദാസിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Read more topics: flood, kerala, palakkad,
English summary
flood palakkad attappady rescue
topbanner

More News from this section

Subscribe by Email