Tuesday September 17th, 2019 - 4:44:am
topbanner
Breaking News
jeevanam

പ്രകൃതി ദുരന്തം: കണ്ണൂരില്‍ വീണ്ടും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ശക്തമായ സമര പ്രചാരണങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു

NewsDesk
പ്രകൃതി ദുരന്തം: കണ്ണൂരില്‍ വീണ്ടും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ശക്തമായ സമര പ്രചാരണങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു

കണ്ണൂര്‍: ജില്ലയില്‍ വീണ്ടും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ശക്തമായ സമര പ്രചാരണങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. ഇന്ന് വൈകുന്നേരം കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ്‌ഹോമില്‍ ചേര്‍ന്ന പരിസ്ഥിതി-മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് സേവ് കേരളാ കാമ്പയിന്‍ കമ്മറ്റി രൂപീകരിച്ചു.

കഴിഞ്ഞ രണ്ട് പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ നിലനില്‍പ്പിനും ജനങ്ങളുടെ സുരക്ഷക്കും വേണ്ടി രാഷ്ട്രീയ-പാരിസ്ഥിതിക ജാഗ്രത വളര്‍ത്തിയെടുക്കലാണ് കമ്മറ്റിയുടെ ലക്ഷ്യമെന്ന് യോഗത്തില്‍ വ്യക്തമാക്കി.

കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ വീണ്ടും ശക്തമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഡോ.ഡി.സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോബില്‍ പൈകട, കെ.സുനില്‍കുമാര്‍, പി.പി.അബൂബക്കര്‍, അഡ്വ.പി.സി.വിവേക്, അഡ്വ.കസ്തൂരിദേവന്‍, ദേവദാസ് തളാപ്പ്, എം.വി.ഗോവിന്ദന്‍, രമേശന്‍ മാമ്പ, പി.മുരളീധരന്‍, കെ.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

flood kannur Environmental issues Struggle campaigns

ഭാരവാഹികളായി ടി.പി.പത്മനാഭന്‍ മാസ്റ്റര്‍, വി.പി.മഹേശ്വരന്‍ മാസ്റ്റര്‍, കെ.രാമചന്ദ്രന്‍, കരിങ്കല്‍കുഴി വി.കൃഷ്ണന്‍(രക്ഷാധികാരികള്‍), ഡോ.ഡി.സുരേന്ദ്രനാഥ്(ചെയര്‍മാന്‍), നോബില്‍ എം.പൈകട(വര്‍ക്കിംഗ് ചെയര്‍മാന്‍), പി.മുരളീധരന്‍(ജന.കണ്‍വീനര്‍), പ്രേമന്‍ പാതിരിയാട്, അഡ്വ.വിനോദ് പയ്യട, വിനോദ്കുമാര്‍ രാമന്തളി, അനൂപ് എരിമറ്റം, ഒ.കെ.സിറാജുദ്ദീന്‍, ബെന്നി മുട്ടത്തില്‍(വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ.കസ്തൂരി ദേവന്‍, നിശാന്ത് പരിയാരം, ഹരി ചക്കരക്കല്ല്, അത്തായി ബാലന്‍, ശരത്ചന്ദ്രന്‍(കണ്‍വീനര്‍മാര്‍) എന്നിവരേയും 75 അംഗ എക്‌സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു. സംഘടനയെ സംസ്ഥാന തലത്തില്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Read more topics: flood, kannur, protest,
English summary
flood kannur Environmental issues Struggle campaigns
topbanner

More News from this section

Subscribe by Email