Sunday October 20th, 2019 - 5:42:pm
topbanner

പ്രളയ സഹായം: ഗുരുവായൂര്‍ ഭണ്ഡാരത്തില്‍നിന്ന് 82,000 രൂപ

fasila
പ്രളയ സഹായം: ഗുരുവായൂര്‍ ഭണ്ഡാരത്തില്‍നിന്ന് 82,000 രൂപ

തൃശൂര്‍: പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ഗുരുവായൂര്‍ ദേവസ്വം സ്ഥാപിച്ച ഭണ്ഡാരത്തില്‍നിന്ന് 82,023 രൂപ ലഭിച്ചു. ഇന്ത്യന്‍ രൂപയ്ക്ക് പുറമെ 60 യു.എസ്. ഡോളറും 30 ഖത്തര്‍ റിയാലും ഉണ്ടായിരുന്നു. ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ. ഷാജി, സീനിയര്‍ ക്ലര്‍ക്ക് കെ.എം. രമേശ് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. കഴിഞ്ഞ ഒക്‌ടോബറിലാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന് സമീപം ദേവസ്വം ഭണ്ഡാരം സ്ഥാപിച്ചത്. നേരത്തേ ദേവസ്വം വകയായി അഞ്ചുകോടിയും ജീവനക്കാരുടെ വകയായി 27 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിരുന്നു.

 

Read more topics: guruvayur, bhandara, flood help,
English summary
flood help 82,000 rupees guruvayur
topbanner

More News from this section

Subscribe by Email