Tuesday September 17th, 2019 - 4:43:am
topbanner
Breaking News
jeevanam

പ്രളയ ദുരിതങ്ങൾ നടന്ന പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സപ്തംബർ 18ന് കണ്ണൂർ കളക്ട്രേറ്റ് മാർച്ച്

NewsDesk
പ്രളയ ദുരിതങ്ങൾ നടന്ന പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സപ്തംബർ 18ന് കണ്ണൂർ കളക്ട്രേറ്റ് മാർച്ച്

തളിപ്പറമ്പ്: പ്രളയ ദുരിതങ്ങൾ നടന്ന പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സേവ് കേരള കാമ്പയിൻ കമ്മിറ്റി സപ്തംബർ 18ന് കണ്ണൂർ ജില്ലാ കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ് ഹോമിൽ നടന്ന രണ്ടാം പ്രളയത്തിനു ശേഷവും പാരിസ്ഥിതിക ജാഗ്രത പുലർത്താത്ത ഭരണകൂട നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ സേവ് കേരള ക്യാമ്പയിനിന്റെ എകദിന ശിൽപശാലയിലാണ് തീരുമാനം.മാർച്ചിന് മുമ്പായി പ്രളയം നടന്ന പ്രദേശങ്ങളിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങളും നടത്തും.

മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിനു മുൻപു തന്നെ പാറമടകളുടെ നിയന്ത്രണം പിൻവലിച്ച സംസ്ഥാന സർക്കാർ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ശിൽപശാലയിൽ അഭിപ്രായമുയർന്നു. ജില്ലയിൽ നടക്കുന്ന കണ്ടങ്കാളി ,കീഴാറ്റൂർ സമരങ്ങൾ, ജലപാത ,ക്വാറി സമരങ്ങളുടെ പ്രതിനിധികൾ എന്നിവർ ശിൽപ ശാലയിൽ പങ്കെടുത്തു.

ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.രാമചന്ദ്രൻ, നോബിൾ പൈകട എന്നിവർ ക്ലാസുകൾ നയിച്ചു. ടി.പി.പദ്മനാഭൻ , നോബിൾ പൈകട , സുരേഷ് കീഴാറ്റൂർ, മനോഹരൻ കീഴാറ്റൂർ, കെ.രാജൻ എന്നിവർ നേതൃത്വം നൽകി.

Read more topics: flood, kannur, protest,
English summary
flood area constriction work against save kerala campaign protest kannur
topbanner

More News from this section

Subscribe by Email