Thursday January 23rd, 2020 - 4:32:am
topbanner

സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

suji
സംസ്ഥാനത്തെ 1038 വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രളയമണ്ണിടിച്ചില്‍ ബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കി. 1038 വില്ലേജുകളിലാണ് ഈ മാസമുണ്ടായ പ്രളയം ബാധിച്ചതെന്ന് ഇതില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം ജില്ല ഒഴികെയുള്ള 13 ജില്ലകളിലേയും വിവിധ വില്ലേജുകള്‍ ഈ പട്ടികയിലുണ്ട്. ഏറ്റവും കുറവ് വില്ലേജുകള്‍ കൊല്ലം ജില്ലയിലാണ് അഞ്ച്. ഏറ്റവും കൂടുതല്‍ തൃശൂര്‍ ജില്ലയിലാണ്215 വില്ലേജുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പത്തനംതിട്ട28, ആലപ്പുഴ59, ഇടുക്കി38, എറണാകുളം62, തൃശൂര്‍215, പാലക്കാട്124, മലപ്പുറം138, കോഴിക്കോട്115, വയനാട്49, കണ്ണൂര്‍95, കാസര്‍ഗോഡ്61 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പ്രളയ ബാധിത വില്ലേജുകള്‍. സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനുള്ള ആദ്യപടിയായിട്ടാണ് പ്രളയ ബാധിത പ്രദേശങ്ങളുടെ പട്ടിക പുറത്തിറക്കിയിട്ടുള്ളത്. ഈ പട്ടികയിലുള്ള വില്ലേജുകളുടെ അടിസ്ഥാനത്തിലാകും ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായവും പനരധിവാസവും നടക്കുക.

 

Read more topics: flood affected village,kerala
English summary
flood affected village list
topbanner

More News from this section

Subscribe by Email