Thursday September 23rd, 2021 - 8:15:am

പയ്യന്നൂരിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടമ്മ പരസ്യമായി മര്‍ദ്ദിച്ചു[വീഡിയോ]

NewsDesk
പയ്യന്നൂരിൽ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വീട്ടമ്മ പരസ്യമായി മര്‍ദ്ദിച്ചു[വീഡിയോ]

പയ്യന്നൂര്‍: ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ യാത്രക്കാരി പരസ്യമായി മര്‍ദ്ദിച്ചു. പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗതാഗത തടസം സൃഷ്ടിച്ചെന്ന് ആരോപിച്ചാണ് ഫ്‌ളാഷ് മോബ് നടക്കുന്നതിനിടെ കയറിവന്ന സ്ത്രീ വിദ്യാര്‍ത്ഥിനിയെ പരസ്യമായി മര്‍ദ്ദിച്ചത്. സ്ത്രീ ഫ്‌ളാഷ് മോബ് കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി യാത്രക്കാരിയാണെന്നും അതേസമയം, പെണ്‍കുട്ടിയുടെ അമ്മയാണ് ഇവരെന്നും വാദമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോറോത്തെ ഒരു കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മയാണ് ബസില്‍ നിന്നിറങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ തല്ലിയത്. ഗതാഗത തടസം ഒഴിവാക്കണമെന്നും പരിപാടി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മര്‍ദ്ദനമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സംഭവശേഷം പിരിഞ്ഞ പോയ വിദ്യാര്‍ത്ഥികള്‍ തിരികെയെത്തിയെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും പൊലീസുകാരും വീട്ടമ്മയ്‌ക്കൊപ്പമായിരുന്നു.

              

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

ശ്രീശാന്തിനെ തിരുവനന്തപുരത്തിറക്കിയത് ശിവകുമാറുമായുള്ള വോട്ടുകച്ചവടത്തിന്?

കണ്ണൂര്‍; വാടകമുറിയില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Read more topics: flash mob, payannur, bus stand,
English summary
flash mob kannur payannur bus stand house wife slap girl
topbanner

More News from this section

Subscribe by Email