Sunday August 9th, 2020 - 8:17:pm

അഞ്ചു ദിവസത്തേക്ക് ശക്തമായ മഴ പെയ്യാന്‍ സാധ്യത : ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

RA
 അഞ്ചു ദിവസത്തേക്ക് ശക്തമായ മഴ പെയ്യാന്‍ സാധ്യത : ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ അഞ്ചു ദിവസത്തേക്ക് ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് . ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷക്കടുത്തുള്ള ന്യൂനമര്‍ദ്ദം കാലവര്‍ഷം വീണ്ടും സജീവമാകാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

വിവിധ ജില്ലകളില്‍ ഒന്‍പതു വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ 25 ശതമാനം പ്രദേശങ്ങളിലെങ്കിലും മഴപെയ്‌തേക്കും. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിപ്പ് നല്‍കി.

ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആയിരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: five days ,rain, yellow alert
English summary
five days rain yellow alert
topbanner

More News from this section

Subscribe by Email