Monday April 6th, 2020 - 1:06:am
topbanner

തൃശ്ശൂരിൽ കാട്ടുതീ : പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന വനപാലകൻ കൂടി മരിച്ചു : മരണസംഖ്യ മൂന്നായി

princy
തൃശ്ശൂരിൽ കാട്ടുതീ  :  പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന വനപാലകൻ കൂടി മരിച്ചു  :  മരണസംഖ്യ മൂന്നായി

തൃശൂര്‍: വടക്കാഞ്ചേരിക്കടുത്ത് ദേശമംഗലം പള്ളം കൊറ്റമ്പത്തുര്‍ അക്കേഷ്യത്തോട്ടത്തിലെ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന വനപാലകൻ കൂടി മരിച്ചു. താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി ശങ്കരൻ (48 ) ആണ് മരിച്ചത്. ഇതോടെ മരണ സംഖ്യ മൂന്നായി. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് സ്റ്റേഷനിലെ ആദ്യവാസി വാച്ചറായ വാഴച്ചാല്‍ സ്വദേശി ദിവാകരന്‍ (43), താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി എടവണ്ണ വളപ്പില്‍ വേലായുധന്‍ (63) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

fire in thrissur forest three Forest Keepers died

കാര്‍ത്തായിനിയാണ് മരിച്ച വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുക്കള്‍: സ്മിത, വിജയന്‍. മൃതദേഹങ്ങള്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.ഞാറാഴ്ച്ച വൈകീട്ട് 5.30നാണ് സംഭവം. തീപിടുത്തം ഉണ്ടായ വിവരമറിഞ്ഞു തീയ്ക്കാനായി എത്തിയതായിരുന്നു ഇവര്‍. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റെതാണ് അക്കേഷ്യ തോട്ടം. ഞായറാഴ്ച ഉച്ചമുതല്‍ തോട്ടത്തില്‍നിന്നു തീയും പുകയും ഉയരുന്നത് കാണപ്പെട്ടതിനെ തുടര്‍ന്ന് വാച്ചര്‍മാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചു വരുകയായിരുന്നു. രാവിലെ പടര്‍ന്ന തീ മൂവരും അണയ്ച്ചുവരുന്നതിനിടയില്‍ തീയുടെ നടുക്കില്‍ അകപ്പെടുകയായിരുന്നു.

fire in thrissur forest three Forest Keepers died

ആളിക്കത്തുന്ന തീയും പുകയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.വിവരമറിഞ്ഞു ഷൊര്‍ണൂരില്‍നിന്നു ഫയര്‍ഫോഴ്‌സും, ചെറുതുരുത്തിയില്‍നിന്നു പോലീസും എത്തി നാട്ടുകാരും ചേര്‍ന്നാണ് മരിച്ചവരെയും, പരുക്കേറ്റവരേയും ആശുപത്രിയില്‍ എത്തിച്ചത്. തോട്ടത്തിലെ തീ അണയ്ക്കാന്‍ ശ്രമിച്ചു വരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ പലര്‍ക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

fire in thrissur forest three Forest Keepers died

കാട്ടിനുള്ളിലേക്ക് പടര്‍ന്നുപിടിച്ച തീ പൂര്‍ണമായും അണയ്ക്കാന്‍ ഉള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ശ്രമം നടത്തുന്നുണ്ട്. ശനിയാഴ്ച മുതല്‍ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാന്‍ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്. ജില്ലയിലെ വിവിധ റേഞ്ചില്‍ നിന്നുള്ളവരും അഗ്നി രക്ഷാ സേനയും രംഗത്തുണ്ട്.ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ മെഡിക്കല്‍ കോളജിലും, തീ പിടുത്തം ഉണ്ടായ സ്ഥലത്തും എത്തിയിരുന്നു.

Read more topics: thrissur, fire, Forest Keepers, died,
English summary
fire in thrissur forest three Forest Keepers died
topbanner

More News from this section

Subscribe by Email