Sunday September 22nd, 2019 - 3:27:am
topbanner
Breaking News
jeevanam

ചര്‍ച്ച പരാജയം; സിനിമ പ്രതിസന്ധി തുടരും

RAJANI
ചര്‍ച്ച പരാജയം; സിനിമ പ്രതിസന്ധി തുടരും

പാലക്കാട്: സിനിമാ റിലീസ് പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി എ.കെ. ബാലന്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.ഇതോടെ ക്രിസ്മസ് സിനിമകളുടെ റിലീസിംഗ് പ്രതിസന്ധിയിലായി. പ്രശ്‌നം പഠിക്കാന്‍ കമ്മിഷനെ നിയമിക്കാമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല.പാലക്കാട് വടക്കാഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു അനുരഞ്ജന യോഗം നടന്നത്.

50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം വേണമെന്ന് തീയേറ്റര്‍ ഉടമകളും കഴിയില്ലെന്ന് വിതരണക്കാരുടേയും നിര്‍മാതാക്കളുടേയും സംഘടനകളും നിലപാട് എടുത്തതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ദീഖ്ജയസൂര്യാ ചിത്രം ഫുക്രി, പൃഥ്വിരാജ് നായകനായ എസ്ര എന്നീ സിനിമകളുടെ റിലീസാണ് മുടങ്ങിയത്.

ഈ സിനിമകളെല്ലാം സെന്‍സര്‍ പൂര്‍ത്തിയാക്കി പരസ്യപ്രചരണവും നടത്തി റിലീസിന് തയാറെടുത്ത് നില്‍ക്കുകയാണ്. ഇതേ ദിവസങ്ങളില്‍ തീയേറ്ററുകളിലെത്തേണ്ട ബോളിവുഡ് ചിത്രം ദങ്കല്‍, സൂര്യയുടെ എസ് ത്രീ എന്നിവയുടെ റിലീസുകളില്‍ മാറ്റമില്ല.

 

Viral News

Read more topics: film, industry, meeting, field
English summary
film industry meeting field
topbanner

More News from this section

Subscribe by Email