Sunday October 20th, 2019 - 11:37:am
topbanner

ഫെയ്‌സ്ബുക്ക് കാമുകനൊപ്പം സ്വര്‍ണ്ണവുമായി ഒളിച്ചോട്ടം ; വീട്ടമ്മ പിടിയില്‍ ; പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങളും

suji
ഫെയ്‌സ്ബുക്ക് കാമുകനൊപ്പം സ്വര്‍ണ്ണവുമായി ഒളിച്ചോട്ടം ; വീട്ടമ്മ പിടിയില്‍ ; പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങളും

ഫെയ്‌സ്ബുക്കിലൂടെ പ്രണയിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ ആറു മാസത്തിന് ശേഷം പോലീസ് പിടിയില്‍. കൊല്ലം അമ്പലംകുന്ന് നിയാസ് മന്‍സലില്‍ നിസാറുദ്ദീന്റെ ഭാര്യ നസീമയാണ് (36) പിടിയിലായത്. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടില്‍ വരുന്നതിന് 2 ദിവസം മുമ്പ് നസീമ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഭരണവുമായി പെരിങ്ങോം സ്വദേശി അരുണ്‍കുമാറുമായി ഒളിച്ചോടുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിസാറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കക്കാട്ടു നിന്നു പൂയപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാഹിതനായ അരുണ്‍കുമാര്‍ ഇവര്‍ക്കൊപ്പം പല സ്ഥലങ്ങളില്‍ താമസിച്ചുവരികയായിരുന്നു. മദ്യലഹരിയില്‍ അരുണ്‍ ആദ്യ ഭാര്യയുടെ വീട്ടിലെത്തി സംഘര്‍ഷം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിപ്രകാരം കസ്റ്റഡിയിലെടുത്തു. ഈ കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് നസീമ കൂടെയുണ്ടെന്നും മുറിയിച്ച് പൂട്ടിയിട്ട് പീഡിപ്പിക്കാറുണ്ടെന്നും അരുണ്‍ പറഞ്ഞത്. തുടര്‍ന്ന് നസീമയേയും അറസ്റ്റ് ചെയ്തു. ഹൈക്കോടതിയില്‍ ഹാജരാക്കിയ നസീമയെ കോടതി അമ്മയ്‌ക്കൊപ്പം വിട്ടു.

Read more topics: fb love, arrest
English summary
fb love police arrested man who attacked wife
topbanner

More News from this section

Subscribe by Email