Tuesday January 21st, 2020 - 8:12:am
topbanner

ഫാത്തിമ ലത്തീഫിന്റെ മരണം; ലാപ്ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും; പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കുമെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ്

jb
 ഫാത്തിമ ലത്തീഫിന്റെ മരണം;  ലാപ്ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും; പ്രധാനമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കുമെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ്

ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയില്‍. ഫാത്തിമയുടെ ലാപ്ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രധാനമന്ത്രിയേയും നേരില്‍ കണ്ട് പരാതി ബോധിപ്പിച്ച ശേഷമേ തിരികെ നാട്ടിലേക്ക് മടങ്ങൂ എന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫാത്തിമയുടെ ലാപ്ടോപ്പും ഫോണും ഹാജരാക്കാണമെന്നാവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസില്‍ നിന്നും കത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് അബ്ദുല്‍ ലത്തീഫും സഹോദരി അയിഷ ലത്തീഫും ചെന്നൈയിലേക്കെത്തിയത്. ഇവര്‍ക്കൊപ്പം മുന്‍ മേയര്‍ രാജേന്ദ്രബാബുവും സംഘത്തിലുണ്ട്.

ഫാത്തിമയുടെ ഫോണ്‍ തങ്ങളുടെ സാന്നിധ്യത്തില്‍ മാത്രമേ പരിശോധിക്കാവൂ എന്നാവശ്യപ്പെട്ട് നേരേത്തേ അബ്ദുല്‍ ലത്തീഫ് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുണ്ട്. അതിനായി ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മുന്നിലാവും സംഘം ആദ്യം ഹാജരാവുക. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെയും സംഘം നേരില്‍ കാണും. ശേഷം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും എം.കെ സ്റ്റാലിനെയും സന്ദര്‍ശിക്കും.

ഒപ്പം തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറേയും തന്റെ മകളേയും അപമാനിച്ച കോട്ടുര്‍ പുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയില്‍ നിരന്തരമായി നടക്കുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നതായും ലത്തീഫ് പുറപ്പെടും മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു.

 

English summary
fathima latheef father meet prime minister
topbanner

More News from this section

Subscribe by Email