Friday December 6th, 2019 - 1:02:am
topbanner

ഫാത്തിമയുടെ മരണം ; അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു

suji
ഫാത്തിമയുടെ മരണം ; അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു

മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ വീണ്ടും ചോദ്യം ചെയ്തു. സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവും തുടരുകയാണ്. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയാണ് ഐഐടിയിലെത്തി ചോദ്യം ചെയ്തത്. ഫാത്തിമയുടെ മരണം ആത്മഹത്യയാണെന്ന നിലപാടില്‍ തന്നെയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതിലേക്ക് വഴിവച്ച കാരണങ്ങളാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമ മൊബൈല്‍ ഫോണില്‍ കുറിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയ്ക്കായി നല്‍കിയ ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിച്ച ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാകുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Read more topics: fathima death,investigation
English summary
fathima death investigation start
topbanner

More News from this section

Subscribe by Email