Sunday August 25th, 2019 - 11:50:pm
topbanner
topbanner

ദുരൂഹ സാഹചര്യത്തിൽ തലക്ക് മുറിവേറ്റ് പിതാവ് മരിച്ച സംഭവത്തില്‍ മക്കൾ അറസ്റ്റിൽ

RA
ദുരൂഹ സാഹചര്യത്തിൽ തലക്ക് മുറിവേറ്റ് പിതാവ്  മരിച്ച സംഭവത്തില്‍  മക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: ദുരൂഹ സാഹചര്യത്തില്‍ തലക്ക് മുറിവേറ്റ പിതാവ്  മരിച്ച സംഭവത്തില്‍ രണ്ട് മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒടുവള്ളി ചാണോക്കുണ്ടിലെ പുലിക്കിരി ആദിച്ചന്‍ (74) ആണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ മരിച്ചത്. സംഭവത്തില്‍ ഇയാളുടെ മക്കളായ  രാജേഷ് (30), ജേഷ്ഠന്‍ വിജയന്‍ (32) എന്നിവരെയാണ്  തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 കഴിഞ്ഞ മാസം 22 നായിരുന്നു സംഭവം. സഹോദരങ്ങള്‍ തമ്മില്‍ വീട്ടില്‍ ഉണ്ടായ അടിപിടിക്കിടയില്‍, രോഗബാധിതനായി ചുമരരികില്‍ കിടക്കുകയായിരുന്ന പിതാവിന്റെ ശരീരത്തില്‍ ഇവര്‍ വീണതായും, വീഴ്ചയില്‍ പിതാവിന്റെ തല ചുമരിലിടിച്ചായിരുന്നു മരണം സംഭവിച്ചതെന്നുമാണ് പോലിസ് പറയുന്നത്.

 രാജേഷില്‍ നിന്ന് മര്‍ദ്ദനമേറ്റാണ് പിതാവ് ആദിച്ചന്‍ മരിച്ചതെന്ന് കാണിച്ച് വിജയന്‍ കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ആദിച്ചന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ.ഗോപാലകൃഷ്ണപിള്ളയുടെ നിഗമനങ്ങള്‍ വെച്ച്  തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.പി.ഷൈന്‍ ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റകരമായ നരഹത്യക്ക് ഐപിസി 304 പ്രകാരമാണ് കേസ്. 

Read more topics: father, murder case, sons arrest
English summary
father murder case sons arrest
topbanner

More News from this section

Subscribe by Email