Sunday August 9th, 2020 - 8:43:pm

സ്‌കൂളില്‍ പോകാറില്ല, ദിവസം മൂന്നു സിനിമ ഡൗണ്‍ലോഡ് ചെയ്തു കാണും, തെറിഭാഷയില്‍ സംസാരിക്കും എങ്കിലും പ്ലസ്ടുവില്‍ ഫുള്‍ എ പ്ലസ്: വൈറലായി പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്  

rajani v
സ്‌കൂളില്‍ പോകാറില്ല, ദിവസം മൂന്നു സിനിമ ഡൗണ്‍ലോഡ് ചെയ്തു കാണും, തെറിഭാഷയില്‍ സംസാരിക്കും എങ്കിലും പ്ലസ്ടുവില്‍ ഫുള്‍ എ പ്ലസ്: വൈറലായി പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്   

തിരുവനന്തപുരം: പത്തിലും പ്ലസ്ടുവിലും മക്കള്‍ എത്തുമ്പോള്‍ അവരെക്കാളും ടെന്‍ഷനും വേവലാതിയും രക്ഷിതാക്കള്‍ക്കാണ്.അവരോട് നല്ല മാര്‍ക്ക് വാങ്ങാനായി പഠിക്കാന്‍ ഏതു സമയവും പറഞ്ഞു കൊണ്ടേയിരിക്കും. അവിടെ ഏതുനേരവും പുസ്തക പുഴു ആകാതിരുന്ന തന്റെ മകനെ കുറിച്ച് ഒരു അച്ഛന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്. രണ്ടുദിവസം മുമ്പാണ് പ്ലസ്ടു പരീക്ഷാ ഫലം പുറത്ത് വന്നത്. വന്നപ്പോള്‍ തന്റെ മകന് ഫുള്‍ എ പ്ലസ് ലഭിച്ചു. ഇതിനു പിന്നാലെ ഫുള്‍ എ പ്ലസ് വാങ്ങിയ മകനെ കുറിച്ച് അച്ഛന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ...

ഈ ഫോട്ടോയില്‍ കാണുന്ന കൗമാരക്കാരന്‍ എന്റെ മകനാണ്. പ്ലസ് ടു കഴിഞ്ഞു. സ്‌കൂളില്‍ പോകാറില്ല. ദിവസം ശരാശരി മൂന്നു സിനിമ ഡൗണ്‍ലോഡു ചെയ്തു കാണും. മുടി നീട്ടി വളര്‍ത്തും. ഉറക്കം കുറവാണ്. വിനയം ഇല്ല. എന്നോട് തെറി ഭാഷയില്‍ സംസാരിക്കും. അസൈന്മെന്റ് വെക്കില്ല. നന്നായി വായിക്കും.

അഞ്ഞൂറോളം പേജുള്ള നോവല്‍ എഴുതി പൂര്‍ത്തിയാക്കി. ഇന്ന് റിസല്‍ട്ടു വന്നു. പ്ലസ് ടു. ഫുള്‍ എ പ്ലസ്. നാലു വിഷയങ്ങളില്‍ ഫുള്‍ മാര്‍ക്ക്. അവന്റെ കൂടെയുള്ളത് അവന്റെ ഹാഫ് സിസ്റ്റര്‍ ആണ്. സന്തോഷം തോന്നുന്നു. ഷമീനാ സ്നേഹം... ഈ പ്രാന്തന്‍ ചെക്കനെ കൊണ്ടു നടക്കുന്നതിന്. ഗിരീഷ് അവനോടൊപ്പം നിന്നതിനു ആദരവ്.

 

Read more topics: father, facebookpost, viral son
English summary
father facebookpost viral son
topbanner

More News from this section

Subscribe by Email