Monday December 9th, 2019 - 2:26:am
topbanner

സമ്പത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ബല്‍റാം മുക്കി

RA
സമ്പത്തിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് ബല്‍റാം മുക്കി

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും എക്‌സ്. എം.പി എന്ന ബോര്‍ഡ് വച്ച കാറിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുന്‍ എം.പി എ സമ്പത്തിന്റെ പേരിലുള്ള കാറില്‍ എക്‌സ്. എം.പി എന്ന ബോര്‍ഡ് പതിച്ചിരിക്കുന്ന ചിത്രമാണ് ബല്‍റാം പേസറ്റ് ചെയ്തിരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.'- ഇതായിരുന്നു കാറിന്റെ ചിത്രത്തിനൊപ്പമുള്ള ബല്‍റാമിന്റെ പോസ്റ്റ്.

അതേസമയം പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് ബല്‍റാം ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല. ഇതിനിടെ പോസ്റ്റു മുക്കിയതിനെതിരെ നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.

Read more topics: facebook post, widrow, vt balram
English summary
facebook post widrow vt balram
topbanner

More News from this section

Subscribe by Email