Tuesday November 24th, 2020 - 1:19:am

വല്ലാത്ത ദുഃഖം നൽകിയ പാതിരാത്രി.. പരിക്കുപറ്റിയവരെ തൊടാതെ മാറിനിൽക്കുന്ന ആൾകൂട്ടം : കണ്ണൂർ വാരത്ത് നടന്ന വാഹനാപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവച്ച്‌ റിജിൻ മാക്കുറ്റിയുടെ പോസ്റ്റ്

princy
വല്ലാത്ത ദുഃഖം നൽകിയ പാതിരാത്രി.. പരിക്കുപറ്റിയവരെ തൊടാതെ മാറിനിൽക്കുന്ന ആൾകൂട്ടം : കണ്ണൂർ വാരത്ത് നടന്ന വാഹനാപകടത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവച്ച്‌ റിജിൻ മാക്കുറ്റിയുടെ പോസ്റ്റ്

പ്രിൻസി 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ:അടപകടത്തിൽപ്പെടുന്നവരെ പലപ്പോഴും കണ്ടില്ലെന്ന് നടിച്ച് മാറിപ്പോകുന്ന സമൂഹത്തിന് ഒരുമാറ്റവും സംഭവിച്ചിട്ടെല്ലെന്ന് മറ്റൊരു ദുരന്തം കൂടി നമ്മളെ ഓർമ്മപ്പെടുത്തുകയാണ്. നിയമക്കുരുക്കുകളിൽ അകപ്പെടുമെന്ന ഭയമാവാം പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പലരും മുഖം തിരിച്ച് നടക്കുന്നതിന് കാരണം.ഇത്തരത്തിലുള്ള സമൂഹത്തിന്റെ പ്രവണതയെ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് റിജിൻ മാക്കുട്ടി എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

വാരത്ത് ചതുര കിണറിനടുത്ത് നടന്ന വാഹനാപകത്തിൻെറ പശ്ചാത്തലത്തിലാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൻ മാക്കുറ്റി പോസ്റ്റ് എഴുതിയത് . ഞാറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ വാഹനാപകടമുണ്ടായത്.

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ നോക്കിനിന്ന സമൂഹത്തിൻെറ പ്രവർത്തിയെ വിമർശിച്ചാണ് റിജിൻമാക്കുറ്റിയുടെ  പോസ്റ്റ് .

അപകടം നടന്ന് എതാണ്ട് അരമണിക്കൂർ കഴിഞ്ഞാണ് റിജിനും സഹപ്രവർത്തകരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ആ സമയംവരെ അപകടത്തിൽ പ്പെട്ടവരെ ആരും രക്ഷിച്ചില്ലെന്നും ഒരു വാഹനംപോലും നിർത്താൻ തയ്യാറായില്ലെന്നും അദ്ദേഹം  ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ ശ്രമിക്കാതെ നോക്കിനിൽക്കുന്ന സമൂഹത്തിൻെറ ചെയ്തികൾക്ക് മാറ്റം വരെണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ശരിയായ സമയത്ത് ആശുപത്രിയിൽ എത്തിക്കാതെ മരണപ്പെടുന്നവരുടെ കഥകൾക്ക് ഇപ്പോഴും അവസാനമില്ല.

പോസ്റ്റിന്റെ പൂർണ രൂപം
വല്ലാത്ത ദുഃഖം നൽകിയ പാതിരാത്രി പ്രിയ ഷുഹൈബിന്റെ രക്തസാക്ഷി അനുസ്മരണത്തിന്റെ ഒരുക്കങ്ങൾ കഴിഞ്ഞ് മട്ടന്നൂരിൽ നിന്ന് ഞാനും സഹപ്രവർത്തകൻ വിനയ് കടങ്കോട്ടും വീട്ടിലേക്ക് പോകുമ്പോൾ വാരം ചതുരക്കിണർ റോഡിൽ ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി. ഞങ്ങൾ ഇറങ്ങി നോക്കുമ്പോൾ ഒരു ഓട്ടോ ടാക്സിയും ബുള്ളറ്റ് ബൈക്കും അടിച്ച് രണ്ട് കുട്ടികൾ അവിടെ തന്നെ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച മൂന്നാമത്തെ പയ്യൻ ദൂരെ തെറിച്ച് വീണ് ജീവനു വേണ്ടി പിടയുന്ന രംഗം . ഓട്ടോ ടാക്സിയിലുള്ള ആളുടെ തലയ്ക്ക് ഗുരുതര പരിക്ക് പറ്റി ഞരക്കം മാത്രം.

കൂടി നിന്ന ആൾക്കൂട്ടം എടുക്കു എടുക്കു എന്ന് പറയുന്നു. ആരും എടുക്കുന്നില്ല. ആൾക്കൂട്ടം കണ്ട് സൈഡിൽ വണ്ടി നിർത്തി നോക്കുന്നവരും അപകടത്തിൽപ്പെട്ടവരെ എടുത്ത് ആശുപത്രിയിലേക്ക് പോകാൻ തയ്യാറല്ല. ഒരു പാട് വാഹനങ്ങൾ ആ
റോഡിലൂടെ കടന്നുപോകുന്നുണ്ട്. ആൾക്കൂട്ടം ഒച്ച വയ്ക്കുന്നുണ്ട്. അപകടം നടന്ന് അര മണിക്കൂർകഴിഞ്ഞാണ് ഞങ്ങൾ അവിടെ എത്തുന്നത്. അപ്പോഴേക്കു യൂത്ത് ലീഗ് നേതാവ് ഷംസുക്ക സി .എച്ച്  സെന്ററിന്റെ ആമ്പുലൻസ് കൊണ്ടു അതിൽ 2 പേരെ ഹോസ്പിറ്റിലേക്ക് കൊണ്ടുപോയി. മൂന്നാമത്തെ ആളെ ഓട്ടോയിൽ നിന്ന് അവിടെയുള്ള ചെറുപ്പക്കാരുടെ കൂടെ ചേർന്ന് എങ്ങനെയൊക്കെയോ എടുത്ത് എന്റെ വണ്ടിയിൽ എ. കെ .ജി  ഹോസ്പിറ്റലിൽ കൊണ്ടുപോയി .

ഞാൻ പോസ്റ്റ് ഇടാൻ കാരണം മറ്റൊന്നുമല്ല അപകടം നടന്ന സമയത്ത് തന്നെ ഞാൻ കൊണ്ടുപോയ മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ചിലപ്പോൾ രക്ഷപ്പെട്ടേനെ. പക്ഷേ ആശുപത്രിയിൽഎത്തുന്നതിനു മുൻപേ തന്നെ കാറിൽ നിന്ന് ആ മനുഷ്യനും മരണത്തിന് കീഴടങ്ങി. അപകടം നടന്നാൽഅതിൽപ്പെട്ടവരെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും മടി കാണിക്കുന്ന സമൂഹം. അവിടെയും പോലീസ് വണ്ടിക്കും ആമ്പുലൻസിനും വേണ്ടി കാത്തുനിൽക്കുമ്പോൾ ഒരു ജീവനാണ് പോകുന്നത് എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല .അപകടം ആർക്കും വരാം.

English summary
Rijin Makutty's facebook post related with varam accident
topbanner

More News from this section

Subscribe by Email