Wednesday January 20th, 2021 - 8:26:am

പി.കെ. ശ്രീമതി എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

JB
പി.കെ. ശ്രീമതി എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: എംപി പി.കെ. ശ്രീമതിയെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച് ഇട്ടിരുന്ന പോസ്റ്റിന് കമന്റ് ചെയ്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ നടുവില്‍ കപ്പള്ളി വീട്ടില്‍ സജിത്തിനെ (39) യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എംപിയെ മോര്‍ഫ് ചെയ്ത് മോശമായി ചിത്രീകരിച്ച് മറ്റൊരാളിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത സംഭവത്തിലാണ് സജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം എംപിയുടെ പരാതി ലഭിച്ചത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സജിത്ത് അറസ്റ്റിലായത്. വിവാദ പോസ്റ്റിട്ടയാള്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് സൈബര്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

 

 

English summary
facebook post aganist pk sreemathi mp;one arrest
topbanner

More News from this section

Subscribe by Email