Monday November 30th, 2020 - 10:11:pm

വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ട പോലീസുകാരനെ സ്ഥലം മാറ്റി

suji
വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ട പോലീസുകാരനെ സ്ഥലം മാറ്റി

വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടിയെടുത്തു. എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശിയും തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും തിരൂര്‍ സി.ഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടിയെടുത്തത്

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലപ്പുറം എആര്‍ ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിടുണ്ട്.തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ സി ഐ ഫര്‍ഷാദ് അന്വേഷണം നടത്തി എസ് പിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് നല്‍കിയാല്‍ തുടര്‍ നടപടിയുണ്ടാകും.

കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറല്‍സെക്രട്ടറിയും സിപിഎം എആര്‍ നഗര്‍ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കിയിരുന്നു.

.

 

Read more topics: facebook, hate comment,police man
English summary
facebook hate comment police man punished
topbanner

More News from this section

Subscribe by Email