Sunday September 26th, 2021 - 6:12:pm

ഇന്‍സ്റ്റാഗ്രാമും ഫെയ്സ് ബുക്കും നിശ്ചലം

RA
ഇന്‍സ്റ്റാഗ്രാമും ഫെയ്സ് ബുക്കും നിശ്ചലം

ഫെയ്സ് ബുക്കും ഇന്‍സ്റ്റാഗ്രാമിന്റേയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. ലോകത്തെമ്പാടും ഉള്ള ഉപഭോക്താക്കള്‍ക്ക് ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ലഭിക്കുന്നില്ല. കഴിഞ്ഞ ഏതാനും മണിക്കൂറായി ഫെയ്സ് ബുക്കിലേയും ഇന്‍സ്റ്റാഗ്രാമിലേയും ഭൂരിഭാഗം സേവനങ്ങളും നിശ്ചലമായിരിക്കുകയാണ്. ന്യൂസ് ഫീഡ് ലോകവ്യാപകമായി പ്രവര്‍ത്തന രഹിതമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാട്സാപ്പിലും മീഡിയ ഫയൽ ഷെയർ ചെയ്യാൻ പലർക്കും തടസം നേരിട്ടു. പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററിൽ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഗലയായ ഫേസ്ബുക്കില്‍ വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടു തുടങ്ങിയത്. ഗുരുതരമായ വീഴ്ചയാണ് ഫേസ്ബുക്കിന് സംഭവിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.

ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്‍റുകളിടാനോ സാധിക്കുന്നില്ല. അതേസമയം പ്രശ്നം ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചു.


 

Read more topics: facebook, and instamgram, issue
English summary
facebook and instamgram issue
topbanner

More News from this section

Subscribe by Email