Friday April 3rd, 2020 - 9:54:am
topbanner

അനധികൃത സ്വത്ത് സമ്പാദന കേസ് ; മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

suji
അനധികൃത സ്വത്ത് സമ്പാദന കേസ് ; മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരെ ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്.വിജിലന്‍സ് പ്രത്യേക സെല്ലിനാണ് അന്വേഷണ ചുമതല. ശിവകുമാറിനെ കൂടാതെ പെഴ്‌സണല്‍ സ്റ്റാഫും സുഹൃത്തുക്കളും കേസില്‍ പ്രതി ചേര്‍ക്കപ്പെടും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വി.എസ് ശിവകുമാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ മാസം 15നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജനുവരി 20ന് ഡയറക്ടര്‍ നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. സര്‍ക്കാര്‍ വേഗത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് കൊണ്ട് വിജിലന്‍സിന്റെ നടപടിക്രമങ്ങളും ധ്രുതഗതിയില്‍ ആകുകയാണ്. അന്വേഷണം വിജിലന്‍സ് പ്രത്യേക സെല്ലിനെ ഏല്‍പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം തന്നെ ഉത്തരവിറങ്ങി.

ശിവകുമാറിനെ കൂടാതെ ബിനാമികളായ ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ് ഹരികുമാര്‍ തുടങ്ങി ഏഴ് പേര്‍ കേസില്‍ പ്രതിയാകും. പ്രത്യേക സെല്‍ എസ്.പിക്കാണ് അന്വഷണ ചുമല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ വി.എസ് ശിവകുമാര്‍ അധികം വൈകാതെ അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരാകേണ്ടി വരും. അറസ്റ്റ് ഉള്‍പ്പടെ ഉണ്ടാകാനും സാധ്യതയുണ്ട്.

 

Read more topics: f i r , v s sivakumar , minister
English summary
f i r against v s sivakumar will file today
topbanner

More News from this section

Subscribe by Email