Wednesday November 20th, 2019 - 8:10:pm
topbanner

ഏതുകാലാവസ്ഥയിലും ഇനി കണ്ണൂരില്‍ വിമാനമിറങ്ങും : വിദഗ്ദ്ധ സംഘം പരിശോധന തുടങ്ങി

NewsDesk
ഏതുകാലാവസ്ഥയിലും ഇനി കണ്ണൂരില്‍ വിമാനമിറങ്ങും : വിദഗ്ദ്ധ സംഘം പരിശോധന തുടങ്ങി

കണ്ണൂര്‍: വിമാനത്തവാളത്തില്‍ രണ്ടാമത്തെ റണ്‍വേയിലും സ്ഥാപിക്കുന്നതിനുള്ള ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐ.എല്‍.എസ്) പരിശോധന കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടങ്ങി. പ്രതികൂല കാലവസ്ഥയിലും വിമാനങ്ങളെ സുരക്ഷിതമായി പറന്നിറങ്ങാന്‍ സഹായിക്കുന്ന സംവിധാനമാണ് ഐ.എല്‍.എസ്. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് പരിശോധന നടത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ ഒരുറണ്‍വേയില്‍ മാത്രമാണ് ഐ.എല്‍.എസ് സംവിധാനമുള്ളൂ. രണ്ടാമത്തെ റണ്‍വേയില്‍ കൂടി വരുന്നതോടെ പ്രതികൂല കാലവസ്ഥയില്‍ ഒരേസമയം കൂടുതല്‍ വിമാനങ്ങള്‍ക്കു ലാന്‍ഡ് ചെയ്യാനാകും. കണ്ണൂരിലേക്കു കൊണ്ടുവരാനായി രണ്ടുകോടിയോളം രൂപയുള്ള ഐ.എല്‍.എസ് സംവിധാനം എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങികഴിഞ്ഞു.

ജനുവരിയോടെ സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ രണ്ടു റണ്‍വേയിലും ഐ.എല്‍.എസ് സംവിധാനമുണ്ട്. നാളെയും സംഘം പരിശോധന നടത്തും.

Read more topics: kannur, international airport,
English summary
A team of experts began inspecting the Kannur airport
topbanner

More News from this section

Subscribe by Email