Thursday July 18th, 2019 - 10:19:am
topbanner
topbanner

എക്‌സ് എം.പി ബോർഡ് വിവാദത്തിൽ പ്രതികരണവുമായി എ. സമ്പത്ത്

RA
 എക്‌സ് എം.പി ബോർഡ് വിവാദത്തിൽ പ്രതികരണവുമായി എ. സമ്പത്ത്

എക്‌സ് എം.പി ബോര്‍ഡ് കാർ വിവാദത്തിൽ പ്രതികരണവുമായി ആറ്റിങ്ങല്‍ മുന്‍ എം.പി എ. സമ്പത്ത്. തന്റെ പേരില്‍ അഴിമതിയും പെണ്‍വാണിഭ കേസുകളും പ്രചരിപ്പിക്കാത്തതില്‍ സന്തോഷമുണ്ടെന്നും ചെയ്യാത്ത കാര്യങ്ങളും അറിയാത്ത കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും സമ്പത്ത് പറഞ്ഞു. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പഠനോപകരണ വിതരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  കോണ്‍ഗ്രസ്സിന്റെ യുവ എം.എല്‍.എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്ബില്‍ പോലുള്ളവര്‍ ബോർഡ് വിവാദം ഏറ്റെടുത്തിരുന്നു. 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം 'പാര്‍ലമെന്ററി വ്യാമോഹ'ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്ബിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.'- എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോസ്റ്റുകള്‍ ഷാഫിയും ബല്‍റാമും പിന്‍വലിച്ചിരുന്നു.

Read more topics: ex mp, board, contraversy
English summary
ex mp board contraversy
topbanner

More News from this section

Subscribe by Email