Thursday September 24th, 2020 - 1:20:am

ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് സ്വാധീന വലയത്തിലാണെന്ന് മന്ത്രി ഇപി ജയരാജന്‍

JB
ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് സ്വാധീന വലയത്തിലാണെന്ന് മന്ത്രി ഇപി ജയരാജന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും മന്ത്രിയുമായ ഇപി ജയരാജന്‍. ഗവര്‍ണര്‍മാര്‍ ആര്‍എസ്എസ് സ്വാധീന വലയത്തിലാണെന്നും, ചില ഗവര്‍ണര്‍മാരുടെ പെരുമാറ്റം അപകടകരമെന്നും കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരോക്ഷമായി വിമര്‍ശിച്ച് പറഞ്ഞു. ഇന്ത്യയിലെ എല്ലാ ഗവര്‍ണര്‍മാരും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. അവര്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. പൊതുവേദികളില്‍ മാധ്യമങ്ങളെ കാണുമ്പോള്‍ അതിരുകടന്നുള്ള അഭിപ്രായ പ്രകടനം നടത്തുന്നു, അതും രാജ്യത്തിന് തന്നെ അപകടകരമായ രീതിയില്‍. അനാവശ്യ സ്ഥലങ്ങളില്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സംസ്ഥാന ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ചട്ടം മറികടന്നാണ്. ഈ വിഷയത്തില്‍ എത്രയും വേഗം വിശദീകരണം നല്‍കാനാണ് ചീഫ് സെക്രട്ടറി ടോം ജോസിന് രാജ്ഭവന്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

 

Read more topics: ep jayarajan, kerala governor,
English summary
ep jayarajan against kerala governor
topbanner

More News from this section

Subscribe by Email