Sunday April 5th, 2020 - 1:47:am
topbanner

ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി കേസ്; വിശദമായ അന്വേഷണത്തിന് അനുമതി തേടി എന്‍ഫോഴ്സ്മെന്റ കോടതിയില്‍

jb
 ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി കേസ്; വിശദമായ അന്വേഷണത്തിന് അനുമതി തേടി എന്‍ഫോഴ്സ്മെന്റ കോടതിയില്‍

ഇബ്രാഹിംകുഞ്ഞിന്റെ പേരില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലെത്തിയത് അഴിമതിപ്പണമാണോയെന്ന് അന്വേഷിക്കും. ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റാണ് നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നോട്ട് നിരോധന കാലത്ത് കൊച്ചി ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ വന്ന സംഭവം അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് എന്‍ഫോഴ്സ്മെന്റ് നിലപാടറിയിച്ചത്. കേസ് കോടതി പരിഗണിക്കവേ തങ്ങളുടെ അക്കൗണ്ടുകള്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിച്ചതാണെന്നും ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്നും ഹര്‍ജി അനാവശ്യമാണെന്നും ചന്ദ്രിക പത്രത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് പണത്തിന്റെ സ്രോതസ് മാത്രമേ അന്വേഷിക്കൂ എന്നും ചന്ദ്രികയ്ക്ക് ലഭിച്ചത് അഴിമതിപ്പണമാണോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് ഗവര്‍ണറുടെ അനുമതി ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കും. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുമെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.

 

Read more topics: ibrahimkunju, enforcement,
English summary
enforcement against ibrahimkunju
topbanner

More News from this section

Subscribe by Email