Sunday April 5th, 2020 - 2:26:am
topbanner

പാലക്കാട് രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍

Anusha unni
പാലക്കാട് രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍

പാലക്കാട് : ചെര്‍പ്പുളശ്ശേരിയിൽ രണ്ട് വയസുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം ഒളിച്ചോടിയ യുവതിയെയും കാമുകനെയും റിമാന്റ് ചെയ്തു. മുന്നൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് കരിയാമുട്ടി പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവർക്കെതിരെയാണ് നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ബെന്‍ഷാമിനൊപ്പം ഷാഫ്നാത്ത് വീട് വിട്ടതെന്നു പോലീസ് പറയുന്നു. രാത്രി ഒരു മണിയോടെ വീട്ടില്‍ എത്തിയ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് മുറിയിൽ കുട്ടിയെ മാത്രം കണ്ടതോടെയാണ് ഭാര്യ ഒളിച്ചോടിയെന്നു മനസിലാക്കിയത്. വീട്ടിലുള്ളവരും ഷഫ്നാത്ത് വീട് വിട്ടിറങ്ങിയത് അറിഞ്ഞിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭര്‍ത്താവ് ചെര്‍പ്പുളശ്ശേരി പോലീസിന് പരാതി നൽകി.

അന്വേഷണത്തില്‍ ഷാഫ്നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് കണ്ടെത്തി. ആവശ്യപ്പെട്ടതനുസരിച്ച്‌ ഇവര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്നും കാമുകനൊപ്പം പോകുവാനാണ് താല്‍പ്പര്യമെന്ന് അറിയിച്ചതോടെ ഇവരെ ജുവനെല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.

Read more topics: palakkad, elope, arrested
English summary
eloped lovers remand in palakkad
topbanner

More News from this section

Subscribe by Email