Tuesday March 31st, 2020 - 9:44:pm
topbanner

എറണാകുളത്ത് പോളിങ്ങ് സമയം രാത്രി 8 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ്

RA
എറണാകുളത്ത് പോളിങ്ങ് സമയം രാത്രി 8 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ്

കൊച്ചി: അതിശക്തമായ മഴ തുടരുന്ന എറണാകുളത്ത് പോളിങ്ങ് സമയം രാത്രി എട്ട് മണി വരെ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ജില്ലാ റിട്ടേണിങ്ങ് ഓഫീസറോട് കോണ്‍ഗ്രസ് ഇക്കാര്യം ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വോട്ടര്‍മാര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത ബൂത്തുകളില്‍ റീ പോളിങ്ങ് വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. ഉച്ചയ്ക്ക് രണ്ട് മണി വരെ 33.79 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. കനത്ത മഴ കാരണം പോളിങ്ങ് തുടങ്ങിയ ആദ്യ മൂന്ന് മണിക്കൂറില്‍ വളരെ കുറവ് ആളുകള്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ വോട്ടിങ്ങ് സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തിരുമാനം എടുക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. മണ്ഡലത്തിലെ സാഹചര്യം സംബന്ധിച്ച്‌ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Read more topics: election, congress, wants
English summary
election congress wants
topbanner

More News from this section

Subscribe by Email