Sunday October 20th, 2019 - 11:38:am
topbanner

ഉപതിരഞ്ഞെടുപ്പ്; വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യതിരിഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല കത്ത് നൽകി

RA
ഉപതിരഞ്ഞെടുപ്പ്;   വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യതിരിഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ചെന്നിത്തല കത്ത് നൽകി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ട്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു രമേശ്‌ ചെന്നിത്തല പരാതി നല്‍കി.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ പഞ്ചായത്തു മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെയടക്കം സഹായത്തോടെ കൂട്ടത്തോടെ വ്യാജ വോട്ടുകള്‍ ചേര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. ഇത് ഇന്ത്യന്‍ ഭരണഘനയുടെയും, ജനപ്രാതിനിധ്യ നിയമത്തിന്റെ 17 , 18 വകുപ്പുകളുടെയും നഗ്‌നമായ ലംഘനമാണ്.

ഈ സാഹചര്യത്തില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്റെ ശ്രമം തടയുന്നതിനായി അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
election chennithala letter election commissioner
topbanner

More News from this section

Subscribe by Email