Monday November 18th, 2019 - 11:21:am
topbanner

കാസര്‍കോട് ഇരട്ട കൊലപാതകം അതിദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

suji
കാസര്‍കോട് ഇരട്ട കൊലപാതകം അതിദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട് ഇരട്ട കൊലപാതകം അതിദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകരുതെന്നും സമാധാനപരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പെരിയയില്‍ കാറിലെത്തിയ സംഘമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നത്. കല്ല്യോട്ട് സ്വദേശികളായ കൃപേഷ് (21), ശരത് ലാല്‍ (ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്.

 

English summary
e chandrasekharan about kasargod murder
topbanner

More News from this section

Subscribe by Email