Saturday July 20th, 2019 - 9:32:pm
topbanner
topbanner

ദുബായ് അപകടം; മരിച്ച മലയാളികള്‍ എട്ടായി; കണ്ണൂർ മോറാഴ സ്വദേശിയും

NewsDesk
ദുബായ് അപകടം;  മരിച്ച മലയാളികള്‍ എട്ടായി; കണ്ണൂർ മോറാഴ സ്വദേശിയും

കണ്ണൂർ: ദുബായിൽ വാഹനാപകടത്തിൽ എട്ടു മലയാളികളടക്കം പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂരില്‍ നിന്നുള്ള ജമാലുദീൻ, കിരൺ ജോണി, വാസുദേവൻ, കോട്ടയം സ്വദേശി വിമൽ കുമാർ, രാജൻ ഗോപാലൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്ന് ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.

പാളിയത്ത് വളപ്പ് രാജൻ പുതിയ പുരയിൽ (49) ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.  മോറാഴയിലെ പരേതനായ പുതിയ പുരയിൽ ഗോപാലന്റെയും നാരായണിയുടെയും ഏകമകനാണ് രാജൻ.

ഭാര്യ സുജന. മകൾ :നേഹ ,മരുമകൻ: രാഹുൽ (തൃശ്ശൂർ) ഇരുപത് വർഷമായി വിദേശത്ത് ജോലി ചെയ്തു വരുന്ന രാജൻ പെരുന്നാൾ അവധിയായതിനാൽ ഒമാനിലെ ബന്ധുക്കളെ കണ്ട് മടങ്ങി വരവെയാണ് അപകടം നടന്നത്. ദുബായിലെ കംമ്പേയ്ന്റ് ഗ്രൂപ്പ് കോൺട്രാക്റ്റ് എന്ന കമ്പനിയിൽ സ്റ്റോർ ഹെഡായി ജോലി ചെയ്ത് വരികയാണ് രാജൻ. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. ബന്ധുക്കൾ ദുബായിലുള്ള രാജന്റെ സുഹൃത്തുക്കളുമായും സന്നദ്ധ സംഘടനകളുമായും, ജോലി ചെയ്യുന്ന കമ്പനി അധികാരികളുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ എക്സിറ്റിനു സമീപം അപകടമുണ്ടായത്. ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച പതിനേഴു പേരിൽ പന്ത്രണ്ടുപേർ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ടു പാക് സ്വദേശികൾ, അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചു.

മരിച്ച തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാറിൻറെ ഭാര്യയും മകളും ഉൾപ്പെടെ അഞ്ചുപേർ പരുക്കേറ്റു ചികിൽസയിലാണ്. ദുബായ് ഇന്ത്യൻ കോണസുൽ ജനറൽ വിപുലിൻറെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. മലയാളി സാമൂഹ്യപ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, നന്തി നാസർ, നാസർ വാടാനപ്പള്ളി തുടങ്ങിയവരും ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

Read more topics: dubai, bus accident, kannur, morazha,
English summary
dubai bus accident kannur morazha rajan puthiyapurail
topbanner

More News from this section

Subscribe by Email