Wednesday December 11th, 2019 - 2:33:am
topbanner

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

BI
 മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍ ലിബിന്‍ ജോര്‍ജ് (24) ആണ് മരിച്ചത്. വൈക്കം ഉദയനാപുരം വൈക്കപ്രയാര്‍ ആറ്റുവേലക്കടവില്‍ ഇന്ന് വൈകുന്നേരം അഞ്ചിനായിരുന്നു അപകടം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈക്കപ്രയാര്‍ കടത്തുകടവിനു സമീപത്തുള്ള മനശ്രീ ആശ്രമത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പണിയ്ക്കായി എത്തിയതായിരുന്നു ലിബിന്‍. പണി കഴിഞ്ഞ് വൈകുന്നേരം സുഹൃത്തുക്കളായ ഹരീഷ്, നിഷാദ് എന്നിവരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ലിബിന്‍. പുഴയുടെ മറുകരയിലേയ്ക്കു നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.

പിന്നീട് വൈക്കം ഫയര്‍ഫോഴ്‌സും പോലീസും നടത്തിയ തെരച്ചിലിനൊടുവില്‍ രണ്ടര മണിക്കൂറിനു ശേഷം ആറ്റുവേലക്കടവില്‍ നിന്നു മൃതദേഹം കണ്ടെത്തി.

 

Read more topics: drown, death
English summary
drown death in moovattupuzhayar
topbanner

More News from this section

Subscribe by Email