Thursday June 4th, 2020 - 11:06:am

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ: വിശ്വാസ് മേത്തയ്ക്ക്

Anusha Aroli
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഏകോപന ചുമതല ഡോ: വിശ്വാസ് മേത്തയ്ക്ക്

സംസ്ഥാനത്തെ കോവിഡ്-19 പ്രതിരോധ നടപടികളുടെ മൊത്തത്തിലുള്ള ഏകോപന ചുമതല ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്തയ്ക്ക് നൽകി ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2005 ലെ ദുരന്ത നിവാരണ ആക്ടിലെ സെക്ഷൻ 24 പ്രകാരമാണ് ഇ,ൗ ചുമതല നൽകിയിരിക്കുന്നത്. കോവിഡ്-19 സംബന്ധിച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ സെക്രട്ടറിമാരെയും വകുപ്പ് മേധാവികളെയും ഏകോപിപ്പിക്കുകയും സമയാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യും.

ഇക്കാര്യങ്ങളിൽ തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗൾ ഡോ: വിശ്വാസ് മേത്തയെ സഹായിക്കും. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഡോ: വിശ്വാസ് മേത്ത ദൈനംദിനപ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ടുചെയ്യുകയും വേണം.

English summary
dr vishwas mehta ias takes charge for covid 19 defense programmes co ordination
topbanner

More News from this section

Subscribe by Email