Tuesday September 29th, 2020 - 7:16:pm

ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി ശത്രുസംഹാര പൂജനടത്തി

rajani v
ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി ശത്രുസംഹാര പൂജനടത്തി

കൊടുങ്ങല്ലൂര്‍: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ഭീഷണി സജീവമാകുമ്പോള്‍ കാവ്യയും ദിലീപും കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥനയും പൂജയും നടത്തി.ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരുകാറില്‍ മടങ്ങി.ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്ന ദിലീപ് മുമ്‌ബൊക്കെ ക്ഷേത്രം അധികൃതരെ അറിയിച്ചിരുന്നു.

ഇത്തവണ ആരെയും അറിയിച്ചില്ല. കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്. കാവ്യ ഒളിവിലാണെന്ന വാര്‍ത്തകള്‍ ഇതോടെ അപ്രസക്തമാക്കുകയാണ് ദിലീപ്. വെണ്ണലയുടെ ഫ്‌ളാറ്റിലാണ് കാവ്യ ഇപ്പോഴുള്ളതെന്നാണ് സൂചന. അച്ഛനും അമ്മയും ഒപ്പമുണ്ട്. ഇതില്‍ കാവ്യയുടെ അമ്മയ്‌ക്കെതിരേയും അറസ്റ്റ് ഭീഷണിയുണ്ട്.

Read more topics: dileep, kavya, visit, kodugaloor ,temple
English summary
dileep kavya visit kodugaloor temple
topbanner

More News from this section

Subscribe by Email