Thursday January 30th, 2020 - 1:42:am
topbanner

സാജന്റെ കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം മുഖപത്രം : സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ട് സാജന്റെ കുടുംബം ഹൈക്കോടതിയിൽ

princy
സാജന്റെ കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സി.പി.എം മുഖപത്രം : സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ട് സാജന്റെ  കുടുംബം ഹൈക്കോടതിയിൽ

കണ്ണൂർ:പ്രവാസി വ്യവസായി സാജൻ പാറേൽ ആത്മഹത്യ ചെയ്യുവാനുള്ള കാരണം കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതോടെ വിശദീകരണവുമായി സി പി എം മുഖപത്രം. സാജന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട് കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒന്നും എഴുതിയിട്ടെല്ലെന്നാണ് സി പി എം മുഖപത്രമായ ദേശാഭിമാനി പറയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സാജന്റെ ഫോൺ കോളുകൾ കേന്ദ്രികരിച്ചു നടന്ന അന്വേഷണങ്ങളെ തെറ്റായി വ്യാഖാനിച്ചതാണെന്നും ഫോൺ കോളുകളെ പറ്റി ചില മാധ്യമങ്ങളിൽ പറയുന്നതിൽ വസ്തുതയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ .എസ്.പി വി . എ. കൃഷ്ണദാസ് അറിയിച്ചിരുന്നു.

സി പി എം അനുഭാവമുള്ള ഓൺലൈൻ മാധ്യമമായ നെല്ലിലും ദേശാഭിമാനിയിലും വന്ന വാർത്തകളിൽ സാജന്റെ സിമ്മിലേക്ക് വന്ന 2400 കോളുകളെ തെറ്റായി വ്യാഖാനിച്ചുവെന്ന ആരോപണമുണ്ട്. തുടക്കം മുതൽ തന്നെ സി.പി.എം അനുഭാവിയും വ്യവസായിയുമായ സാജന്റെ ആത്മഹത്യയെ നിസാരവൽകരിക്കാനുള്ള ശ്രമം പാർട്ടി മുഖപത്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഈ മാധ്യമങ്ങൾക്ക് നേരെ സാജന്റെ ഭാര്യ ബീന തന്നെ രംഗത്ത് വന്നിരുന്നു. തന്റെ കുംടുംബത്തെ വേട്ടയാടുവാൻ മനഃപൂർവ്വമായ ശ്രമം നടന്നതായി ബീന ആരോപിക്കുകയും ചെയ്തു.

sajan parayil death

മറ്റു മാധ്യമങ്ങൾ സാജന്റെ മരണവും ബന്ധപ്പെട്ടവിഷയവും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തപ്പോൾ പാർട്ടി പത്രത്തിൽ വെറും തൂങ്ങി മരണമാക്കിയതും വിമർശനത്തിനിടയാക്കീട്ടുണ്ട്. 

സാജന്റെ ഡ്രൈവർ മൻസൂറിനെ കസ്റ്റഡിയിൽ എടുത്ത പോലീസ് സംഘത്തിലെ ചിലർ ചില സംഭാഷണങ്ങൾ വീഡിയോയിൽ പകർത്തുകയും നിർബദ്ധിച്ച് ചില പേപ്പറുകളിൽ ഒപ്പിടിപ്പിച്ചുവെന്നും മൻസൂറിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നു. മൻസൂറിനെ ഗൾഫിലേക്ക് കടന്ന കാര്യം പോലീസ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്നും ആക്ഷേപമുണ്ട്.

കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി , ഉമ്മൻ‌ചാണ്ടി മുതലായ മുതിർന്ന കോൺഗ്രസ് നേതാക്കൾ സാജന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ അന്വേഷണ വിവരങ്ങൾ ചിലർക്ക് ചോർത്തി നൽകുന്നതായും അവരുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

desabimani_sajan_parayil

ഇതോടെ സാജന്റെ കുടുംബം പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സി ബി ഐ ക്ക് കൈമാറണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സി ബി ഐ അന്വേഷണമാവിശ്യപ്പെട്ട് ഹൈകോടിതിയിൽ സാജന്റെ കുംടുംബവും കക്ഷി ചേരും. സാജന്റെ ഭാര്യയും ഡ്രൈവർ മൻസൂറും തമ്മിൽ തെറ്റായ ബന്ധമുണ്ടെന്നും അതെ തുടർന്നാണ് സാജൻ ആത്മഹത്യ ചെയ്തതെന്നും തെറ്റായ വാർത്ത പ്രചരിപ്പിച്ച വർക്കെതിരെ അന്വേഷണ നടപടി വേണമെന്നും കുടുംബം ആവശ്യപെടുന്നുണ്ട്.

sajan parayil deshabimani news

അതേസമയം മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും സാജന്റെ മരണകാരണമായി പറയുന്ന കാര്യങ്ങൾ പോലീസ് അറിയച്ചതല്ലെന്നും. കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമായി അന്വേഷണത്തിലൂടെ വ്യക്തമാകുന്നതെന്നും ഡി.വൈ.എസ്.പി എ. കൃഷ്ണദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജൻ ജൂണ്‍ 18ന് ആയിരുന്നു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാണം പൂര്‍ത്തിയായി ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍, സെക്രട്ടറി, നഗരസഭാ എഞ്ചിനീയര്‍ എന്നിവരെ ലൈസന്‍സ് ആവശ്യത്തിനായി നിരന്തരം സമീപിച്ചിരുന്നുവെങ്കിലും നീതി കിട്ടാത്തതില്‍ ദു:ഖിതനായാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും ജീവനക്കാരും ആരോപിക്കുന്നതോടെയാണ് സാജന്റെ മരണം വിവാദമായത്.

നൈജീരിയയില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവന്‍ സാജന്‍ കണ്‍വെന്‍ഷന്‍ സെന്ററിനായി മുടക്കിയിരുന്നു.15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്കുകള്‍ പുറത്തു വന്നത്. നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ബില്‍ഡിങ്ങ് നമ്പറും നിഷേധിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇതോടെ ആന്തൂര്‍ നഗരസഭക്കും ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്കും എതിരായി ജനരോക്ഷമുയര്‍ന്നു. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നഗരസഭക്ക് സമര്‍പ്പിച്ച പ്ലാന്‍ അനുസരിച്ചല്ല കെട്ടിടം നിര്‍മിച്ചതെന്നും ഇതിന് പുറമെ ദേശീയപാതയുടെ സ്ഥലം കയ്യേറിയെന്ന പരാതിയും ഉയര്‍ന്നു വന്നിരുന്നുവെന്നും ഇതേ തുടര്‍ന്ന് നഗരസഭ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നത് പാലിക്കാത്തതിനാലാണ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതെന്ന വിശദീകരണവുമായി ആന്തൂര്‍ നഗരസഭാ അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കി.

sajan parayil death-deshabimani

സാജന്‍ പാറയില്‍ എന്നയാള്‍ കെട്ടിട നിര്‍മ്മാണത്തിനായി യാതൊരു അപേക്ഷയും ആന്തൂര്‍ നഗരസഭയില്‍ നല്‍കിയിട്ടില്ലെന്നും പാലോളി പുരുഷോത്തമന്‍ എന്നവരാണ് പാര്‍ത്ഥാസ് ബില്‍ഡേഴ്‌സ്, പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയെന്നുമുളള വിശദീകരണം ആരും മുഖവിലക്ക് എടുത്തില്ല. പാലോളി പുരുഷോത്തമന്‍ സാജന്റെ ഭാര്യാ പിതാവാണ് എന്ന കാര്യം മറച്ചു വച്ചത് നഗരസഭക്ക് എതിരെ വീണ്ടും വിമര്‍ശനത്തിന് കാരണമായി.

ഈ സമയത്തു തന്നെ തുടക്കത്തില്‍ തന്നെ ആന്തൂര്‍ നഗരസഭ കെട്ടിട നിര്‍മാണത്തിനെതിരായിരുന്നുവെന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജര്‍ സജീവന്റെ വെളിപ്പെടുത്തല്‍ നഗരസഭയെ വീണ്ടും പ്രതിരോധത്തിലാക്കി. നഗരസഭ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ജില്ലാ ടൗണ്‍ പ്ലാനര്‍ക്ക് നല്‍കിയ അപേക്ഷയില്‍ നഗരസഭാ അധികൃതരോടൊപ്പം സംയുക്ത പരിശോധന നടത്തിയ ശേഷമാണ് നിര്‍മ്മാണ അനുമതി നല്‍കിയത്. തുടര്‍ന്ന് ഓരോ ഘട്ടത്തിലും ഓഡിറ്റോറിയം നിര്‍മാണത്തിന് നഗരസഭ തടസം സൃഷ്ടിച്ചിരുന്നതായി സജീവന്‍ പറഞ്ഞു.

satheesan pacheni anthoor

ഇതോടെ സാജന്റെ മരണത്തിന് ഉത്തരവാദി പി.കെ ശ്യമളയാണെന്നും ഉടന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തു വന്നിരുന്നു. പ്രശ്‌നം സഹ്കീര്‍ണ്ണമായതോടെ മരിച്ച സാജന്‍ പാറയിലുമായി ഒരു വ്യക്തി വിരോധവുമില്ല. കെട്ടിടവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് നഗരസഭ ശ്രമിച്ചത്.

 partha convention anthoor

ചട്ടലംഘനം നടത്തിയതിന്റെ പേരിലുള്ള ഔദ്യോഗിക നടപടികള്‍ മാത്രമാണ് നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നുമുളള വിശദീകരണവുമായി പി.കെ ശ്യാമള രംഗത്തു വന്നു. ഇതൊന്നും പ്രതിഷേധങ്ങളെ തണുപ്പിച്ചില്ല. സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സെക്രട്ടറിക്കുമെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി ആന്തൂര്‍ നഗരസഭാ ഓഫിസിലേക്ക് യു.ഡി.എഫ് മാര്‍ച്ച് നടത്തി.

അടുത്ത ദിവസം തന്നെ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, ബി. സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഇതോടെ സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയെ രക്ഷിക്കുന്നതിന് നഗരസഭാ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന് ആരോപണമുയര്‍ന്നു.

sajan parayil anthoor

ഇതിനിടയില്‍ ആന്തൂരിലെ ഭരണകക്ഷിയായ സി.പി.എമ്മിലും വിമര്‍ശനങ്ങളുമായി പ്രവര്‍ത്തകര്‍ രംഗത്തു വന്നു. പി.കെ ശ്യാമള ഉള്‍പ്പെടുന്ന സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. 2018ല്‍ അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതും പ്രശ്‌നം പരിഹരിക്കാന്‍ സബ്കമ്മറ്റി രൂപീകരിച്ചതും തുടര്‍ന്ന് പെര്‍മ്മിറ്റ് നല്‍കുകയും ചെയ്തിട്ടും പാര്‍ട്ടിയോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന ഒരാളോട് ഈ വിധത്തില്‍ ക്രൂരത കാണിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പി.കെ ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.

ഇത് ലോക്കല്‍ കമ്മറ്റി യോഗങ്ങളിലും പ്രകടമായി. ഇതിനിടയില്‍ നഗരകാര്യ ഉത്തര മേഖല ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നഗരസഭക്കെതിരെ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പരിശോധനകള്‍ നടന്നു. ഇതിടയില്‍ ആന്തൂര്‍ നഗരസഭയില്‍ നിന്ും തിക്താനുഭവങ്ങള്‍ ഏല്‍ക്കേണ്ടി വന്ന നിരവധി സംരഭകര്‍ പരസ്യമായി രംഗത്തുവന്നു.

 mv_jayarajan_dharmashala-pkshamala

ഇതോടെ സി.പി.എമ്മം വിശദീകരണ യോഗം നടത്താന്‍ നിര്‍ബന്ധിതമായി. ധര്‍മ്മശാലയില്‍ സി.പി.എം നടത്തിയ വിശദീകരണ യോഗത്തില്‍ സാജന്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ പാര്‍ട്ടി ആവശ്യമായ തിരുത്തല്‍ നടപടിയെടുക്കുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും തുറന്നു സമ്മതിച്ചു.

pk_shamala_sajan_wife

എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് സംസ്ഥാന കമ്മറ്റി സ്വീകരിച്ചത്. ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തി. ആന്തൂര്‍ നഗര ഭരണാധികാരികള്‍ക്കെതിരെയുളള എതിര്‍പ്പുകള്‍ മറികടക്കാനുളള സി.പി.എമ്മിന്റെ തീവ്രശ്രമമാണ് പിന്നീട് കണ്ടത്.

anthoor_municipality_youth_congress_protest

ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യു.ഡി.എഫ്, ബി.ജെ.പി തുടങ്ങിയ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി വിവിധ സമരപരിപാടികള്‍ നടത്തി. ഇതിനിടയില്‍ ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) നല്‍കിയ പരിശോധനയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തില്‍ ചില ചട്ടലംഘനങ്ങള്‍ കണ്ടെത്തി. ഇവര്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീ. ചീഫ് സെക്രട്ടറി ടി.കെ.ജോസ് തകരാറുകള്‍ പരിഹരിച്ച് പുതിയ പ്ലാന്‍ നല്‍കിയാല്‍ അനുമതി കൊടുക്കാമെന്ന് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

anthoor_municipality

ഇതനുസരിച്ച് പരിശോധകസംഘം ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുതുക്കിയ പ്ലാന്‍ മാനേജര്‍ സജീവനും സാജന്റെ കുടുംബവും ചേര്‍ന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറിക്ക് സമര്‍പ്പിച്ചു. ആന്തൂര്‍ നഗരസഭാ സെക്രട്ടറി എം. സുരേശനും മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്ജ് പി.വി ബിജുവും കണ്‍വെന്‍ഷന്‍ സെന്റര്‍ പരിശോധിച്ചു. തുടര്‍ന്ന് ജലസംഭരണി മാറ്റി സ്ഥാപിക്കുന്നതിന് ആറ് മാസത്തെ സമയം അനുവദിച്ചു കൊണ്ട് പാര്‍ത്ഥാകണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

dheshabimani-says-nothing-against-partha-Sajan-family

എന്നാൽ സി.പി.എമ്മിനെതിരെ ആരോപണവുമായി സാജന്റെ ഭാര്യയും മക്കളും കേസ് വഴി തിരിച്ചു വിടുന്നതിനായി പാര്‍ട്ടി അപവാദം പ്രചരിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാര്‍ട്ടി മുഖപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അപവാദങ്ങള്‍ തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുകയല്ലാതെ വേറെ വഴികളൊന്നും തങ്ങള്‍ക്ക് മുന്‍പിലില്ലെന്നും സാജന്റെ ഭാര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടികളുടെ പേരിലും പത്രം അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തീരുന്നു.

English summary
dheshabimani says nothing against Sajan's family
topbanner

More News from this section

Subscribe by Email