Saturday September 21st, 2019 - 10:35:am
topbanner
Breaking News
jeevanam

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഇനിമുതല്‍ വക്കീലായി കാണാം.....

RA
മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഇനിമുതല്‍ വക്കീലായി കാണാം.....

കൊച്ചി : മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഇനിമുതല്‍ വക്കീല്‍ വേഷത്തില്‍ കാണാം . ഇന്ന് ഹൈക്കോടതിയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ സത്യവാചകം ഏറ്റുചൊല്ലി അഭിഭാഷകനായത്. 270 പേരുടെ പുതിയ ബാച്ചില്‍ എണ്‍പത്തിയൊന്നാമനായിട്ടാണ് സെന്‍കുമാര്‍ എന്‍റോള്‍ ചെയ്തിരിക്കുന്നത് .

 ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍ .1994ല്‍ തന്നെ തിരുവനന്തപുരം ലോ കോളേജില്‍ നിന്നും സെന്‍കുമാര്‍ നിയമബിരുദമെടുത്തിരുന്നെങ്കിലും അഭിഭാഷകനായി എന്‍റോള്‍ ചെയ്തിരുന്നില്ല.

തന്റെ പൊതുപ്രവര്‍ത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണ് . വിശ്രമിക്കാന്‍ ഉദ്ദേശമില്ലെന്നും ഭരണഘടനാ വിഷയങ്ങളില്‍ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി .

 

Viral News

Read more topics: dgp, senkumar, advacate
English summary
dgp senkumar advacate
topbanner

More News from this section

Subscribe by Email